അത് കള്ളകളി കലിപ്പായി ചാഹൽ 😱😱കെട്ടിപ്പിടിച്ച് സൂര്യകുമാർ യാദവ്
നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 44-ാം മത്സരത്തിൽ സീസണിലെ ആദ്യ ജയം നേടി മുംബൈ ഇന്ത്യൻസ്. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന രാജസ്ഥാൻ റോയൽസിനെയാണ് മുംബൈ പരാജയപ്പെടുത്തിയത്. 5 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസിന്റെ ജയം. ഇതോടെ സീസണിലെ ആദ്യം ജയം നേടിയ മുംബൈ ഇന്ത്യൻസ്, 9 കളികളിൽ നിന്ന് 2 പോയിന്റുമായി 10-ാം സ്ഥാനത്ത് തുടരുകയാണ്.
ജോസ് ബറ്റ്ലറുടെ (67) ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസ് 4 പന്തുകൾ ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്. മോശം ഫോം തുടരുന്ന ഓപ്പണിങ് സഘ്യം ഇന്നിംഗ്സിന്റെ 3-ാം ഓവറിൽ തന്നെ പിരിഞ്ഞെങ്കിലും, മധ്യനിര ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്തതാണ് മുംബൈയുടെ വിജയ രഹസ്യം.മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് (51), മൂന്നാം വിക്കറ്റിൽ തിലക് വർമ്മയുമായി (35) ചേർന്ന് 81 റൺസ് കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഒടുവിൽ, ഇന്നിംഗ്സിന്റെ 16-ാം ഓവറിലെ അവസാന ബോളിൽ യുസ്വേന്ദ്ര ചഹൽ ആണ് സൂര്യകുമാർ യാദവിനെ മടക്കി ആ കൂട്ടുകെട്ട് അവസാനിപിയിച്ചത്.
ചഹലിന്റെ ബോളിൽ സൂര്യകുമാർ യാദവിനെ റിയാൻ പരാഗ് പിടിക്കൂടുകയായിരുന്നു. എന്നാൽ, മത്സരത്തിൽ നേരത്തെ തന്നെ സൂര്യകുമാർ യാദവിനെ ചഹൽ പുറത്താക്കി എന്ന് തോന്നിപ്പോയ ഒരു നിമിഷമുണ്ടായിരുന്നു. ഇന്നിംഗ്സിന്റെ 8-ാം ഓവറിലെ അവസാന ബോളിൽ, ചഹലിനെതിരെ സ്വീപ് ഷോട്ട് കളിക്കുന്നതിൽ പരാജയപ്പെട്ട സൂര്യകുമാർ യാദവിന്റെ പാഡിൽ പന്ത് തട്ടിയതോടെ, രാജസ്ഥാൻ താരങ്ങൾ ഒന്നടങ്കം വിക്കറ്റിനായി അപ്പീൽ ചെയ്തു.
— Cric Zoom (@cric_zoom) April 30, 2022
എന്നാൽ, അപ്പീൽ നിരസിക്കുകയാണ് ഓൺ-ഫീൽഡ് അമ്പയർ ചെയ്തത്. തീരുമാനം പുനഃപരിശോധിക്കാൻ ആർആർ തീരുമാനിച്ചപ്പോൾ, വിക്കറ്റ് അമ്പയർസ് കോൾ എന്നായിരുന്നു തേർഡ് അമ്പയറുടെ കണ്ടെത്തൽ. തുടർന്ന്, ചഹലിന്റെ മുഖഭാവം മാറുകയും, മത്സരത്തിൽ ഏറെ നേരം ചഹൽ കലിപ്പിലാവുകയും ചെയ്തു. അതിനിടെ സൂര്യകുമാർ യാദവ് ചഹലിന്റെ തോളിൽ കയ്യിട്ട് കൂൾ ആക്കാൻ ശ്രമിച്ചെങ്കിലും, അതിലൊന്നും ചഹൽ വീണില്ല.