അവന്റെ മടങ്ങിവരവാണ് ഞങ്ങൾക്ക് പ്രധാനം 😵‍💫😵‍💫😵‍💫പന്തിനായി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഇന്ത്യൻ താരങ്ങൾ

ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെതും അവസാനത്തേതുമായ ഏകദിനം ഇൻഡോറിലാണ് നടക്കുന്നത്. അതിനു മുന്നോടിയായാണ് പ്രശസ്തമായ ഉജ്ജയിനിയിലെ മഹാകാളീശ്വർ ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്ങൾ പ്രാർത്ഥനയിൽ ഏർപ്പെട്ടത്. സൂര്യകുമാർ യാദവ്, കുൽദീവ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കൊപ്പം ടീമിലെ ചില സ്റ്റാഫുകളും തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിച്ചേരുകയുണ്ടായി.

തങ്ങളുടെ സഹതാരമായ ഋഷഭ് പന്തിന്റെ പെട്ടന്നുള്ള മടങ്ങിവരവിനായിയാണ് തങ്ങൾ പ്രാർത്ഥനയിൽ ഏർപ്പെട്ടത് എന്ന സൂര്യകുമാർ യാദവ് ശേഷം പറയുകയുണ്ടായി. കഴിഞ്ഞ മാസമായിരുന്നു പന്ത് വീട്ടിലേക്കു മടങ്ങുന്ന വഴി കാർ അപകടത്തിൽ പെട്ടത്. “പന്തിന്റെ പെട്ടെന്നുള്ള തിരിച്ചുവരവിനായിയാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് പന്തിന്റെ മടങ്ങിവരവ് വളരെ പ്രാധാന്യമുള്ളതാണ്.”- സൂര്യകുമാർ പറഞ്ഞു.

ഇതോടൊപ്പം ന്യൂസിലാൻഡിനെതിരായ മൂന്നാം മത്സരത്തിൽ തങ്ങൾ വയ്ക്കുന്ന പ്രതീക്ഷയെപ്പറ്റിയും സൂര്യകുമാർ വാചാലനായി. “ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഞങ്ങൾ ഇപ്പോൾ തന്നെ വിജയിച്ചിട്ടുണ്ട്. അവർക്കെതിരായ അവസാന മത്സരത്തിലേക്ക് തന്നെയാണ് ഞങ്ങൾ ഉറ്റുനോക്കുന്നത്.”- സൂര്യ കൂട്ടിച്ചേർത്തു.

ഡിസംബർ 30 നായിരുന്നു പന്തിന് കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആദ്യം പന്തിനെ ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിൽ എത്തിക്കുകയും, ശേഷം മുംബൈയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. എന്നിരുന്നാലും വെല്ലുവിളികളെ അതിജീവിച്ച് മടങ്ങിവരവിന് ഒരുങ്ങുകയാണ് പന്ത് ഇപ്പോൾ. മുൻപ് തന്നെ അപകട സമയത്ത് സഹായിച്ചവർക്ക് പന്ത് സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Rate this post