
മനം നൊന്ത് നടിപ്പിൻ നായകൻ!! നാൻ വന്ത് ഇന്നസെന്റ് സാറോടെ പെരിയ ഫാൻ; സൂര്യയുടെ വാക്കുകൾ വൈറൽ ആകുന്നു…| Suriya Memory About Innocent
Suriya Memory About Innocent Malayalam : മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരനാണ് ഇന്നസെന്റ്. ഇദ്ദേഹത്തിന്റെ വിയോഗം മലയാളക്കര മുഴുവൻ കണ്ണീരോടെയാണ് നോക്കിക്കാണുന്നത്. മലയാള സിനിമയ്ക്ക് നികത്താൻ ആകാത്ത ഒരു വിടവ് ബാക്കിയാക്കിയാണ് പ്രിയ കലാകാരൻ ഈ ലോകത്തെ വിട്ട് വിട പറഞ്ഞിരിക്കുന്നത്. എല്ലാ താരങ്ങളും പ്രിയ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.
നിറകണ്ണുകളോടെ അല്ലാതെ തന്റെ സഹപ്രവർത്തകനു വിട നൽകാൻ ഒരാൾക്കും സാധിക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്.സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് പ്രിയ താരത്തിന്റെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോകളിൽ നടൻ സൂര്യ ഇന്നസെന്റിനെ കുറിച്ച് പറയുന്ന ചില വാക്കുകളും ഉണ്ട്. നടൻ ഇന്നസെന്റിനോടൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അച്ചീവ്മെന്റുകളിൽ ഒന്നാണ് എന്നാണ് തമിഴ് നടൻ സൂര്യ പറയുന്നത്.

കേരളത്തിലെ ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സൂര്യ. ഈ സാഹചര്യത്തിലാണ് താരം ഇന്നസെന്റിനെ കുറിച്ച് പറഞ്ഞത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അച്ചീവ്മെന്റ് ഇന്നസെന്റ് സാറിന് ഒപ്പം ഫോട്ടോ എടുത്തതാണെന്നും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് താനെന്നും സൂര്യ വീഡിയോയിൽ പറയുന്നു. പങ്കുവെക്കപ്പെടുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തുന്നത്.