ടി :20 സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ്!! നേട്ടത്തിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം

ഇംഗ്ലണ്ട് എതിരായ മൂന്നാം ടി :20യിൽ സെഞ്ച്വറി പ്രകടനവുമായി സ്റ്റാർ ഇന്ത്യൻ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീം ഏഴ് വിക്കറ്റുകൾ നഷ്ടത്തിൽ 215 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടോപ് ഓർഡർ തകർന്നു.

മികച്ച ഫോമിലുള്ള റിഷാബ് പന്ത്, രോഹിത് ശർമ്മ എന്നിവരെ തുടക്കത്തിൽ നഷ്ട്മായ ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി വിരാട് കോഹ്ലിയും അതിവേഗം പുറത്തായി. ശേഷം എത്തിയ സൂര്യകുമാർ യാദവ് ഒറ്റക്ക് തന്നെ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ നേരിടുന്നതാണ് കാണാൻ കഴിഞ്ഞത്. വെടികെട്ട് പ്രകടനവുമായി മുന്നേറിയ സൂര്യകുമാർ യാദവ് ശേഷം മനോഹരമായ ഷോട്ടുകളാൽ തന്റെ കന്നി ടി :20 സെഞ്ച്വറിയിലേക്ക് എത്തുകയായിരുന്നു.

ഒരുവേള 360 ഡിഗ്രി ഷോട്ടുകൾ അടക്കം കളിച്ച താരം വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ താനും കളിക്കാൻ എത്തുമെന്ന് സെഞ്ച്വറി പ്രകടനത്തോടെ തെളിയിച്ചു.

തന്റെ മനോഹരമായ സെഞ്ച്വറിയിലേക്ക് ഫോർ അടിച്ചു എത്തിയ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ടി :20 സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറി.നേരത്തെ സുരേഷ് റൈന, രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, ദീപക് ഹൂഡ എന്നിവരാണ് അന്താരാഷ്ട്ര ടി :20 സെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങൾ. നാല് ടി :20 സെഞ്ച്വറികൾ നേടിയ രോഹിത് ശർമ്മയാണ് ഈ ലിസ്റ്റിൽ മുൻപിൽ