അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് മാധവ് സുരേഷും..സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ് ഗോപി നായകൻ, ‘കുമ്മാട്ടിക്കളി’ ഷൂട്ടിംഗ് ആരംഭിച്ചു.. | Suresh Gopi Son Madhav Suresh Gopi New Happy News

Suresh Gopi Son Madhav Suresh Gopi New Happy News Malayalam : നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് നടൻ സുരേഷ് ഗോപി. നായകനായും വില്ലനായും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷകന്റെ കൈയ്യടി വാരിക്കൂട്ടിയ താരം. താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന് പ്രിയപ്പെട്ടതാണ്. സുരേഷ് ഗോപി തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

സുരേഷ് ഗോപിക്കും ഭാര്യ രാധികക്കും ഭവാനി, ഭാഗ്യ, ഗോകുൽ സുരേഷ്, മാധവ് സുരേഷ് നാലു മക്കളാണ്. ഗോകുൽ സുരേഷ് സിനിമയിൽ സജീവ സാന്നിദ്യമാണ്. നിരവധി ചിത്രങ്ങളിൽ ഗോകുൽ ഇതിനോടകം വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ്. കുമ്മാട്ടിക്കളി എന്നാണ് താരം അഭിനയിക്കുന്ന പുത്തൻ ചിത്രത്തിന്റെ പേര്. ഈ സിനിമയിൽ മാധവ് സുരേഷ് നായകനായി തന്നെ ആണ് വേഷമിടുന്നത്.

Suresh Gopi Son Madhav Suresh Gopi New Happy News
Suresh Gopi Son Madhav Suresh Gopi New Happy News

കടപ്പുറവും കടപ്പുറത്ത് ജീവിതങ്ങളെയും പ്രമേയമാക്കിയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ ഇറക്കുന്നത്. വിൻസന്റ് സെൽവയാണ് ഈ ചിത്രത്തിന്റെ സംവിധാനം. സിനിമാ മേഖലയിലേക്ക് കടന്നു വരുമ്പോൾ മാധവിന്റെ അഭിനയം അച്ഛനോടും ചേട്ടനോടും കിടപിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ പൂജയും ഷൂട്ടിങ്ങും ആരംഭിച്ചു കഴിഞ്ഞു.

തമിഴ്, കന്നട നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ ചിത്രത്തിൽ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്‌. 30 ദിവസത്തോളം നീളുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ പ്രധാനമായും ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളാണ്. സൂപ്പർഗുഡ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. Suresh Gopi Son Madhav Suresh Gopi New Happy News

 

View this post on Instagram

 

A post shared by Manju Gopinath (@manjugopinathmanju)

Rate this post