ഈ ക്രിസ്മസ് കളറാക്കാൻ തീയേറ്ററുകളിലേക്ക് എത്തുന്നു!!!സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ട് സുരേഷ്‌ഗോപി

സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് സുരേഷ് ഗോപി നായകനാക്കുന്ന കാക്കിപ്പട. ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കാക്കിപ്പട ഈ ക്രിസ്റ്മസിന് തീയേറ്ററുകളിൽ എത്തുന്നു. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷമിറങ്ങുന്ന ഷെബി ചൗഘട് ചിത്രമാണ് കക്കിപ്പട . ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ നടൻ സുരേഷ് ഗോപിയാണ് റിലീസ് ചെയ്തത്. എസ് വി പ്രൊഡക്ഷൻ ബാനറിൽ ഷെജി വലയത്തിലാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമയിൽ ഒട്ടുമിക്ക ചിത്രത്തിലും പോലീസ് കഥാപാത്രങ്ങളായിയെത്തുന്നത് സുരേഷ്‌ഗോപിയാണ്.

കാക്കിപ്പടയിലും തീപ്പൊരി പോലീസ് വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിയോടൊപ്പം സഞ്ചരിക്കേണ്ടിവരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പോലീസികാരുടെയും പ്രതിയുടെയും മാനസികാവസ്ഥയും ആ നാട്ടിൽ നടക്കുന്ന ക്രൈമിനോടുമുള്ള വ്യത്യസ്ത രീതിയിലുള്ള സമീപനവുമാണ് ചിത്രത്തിന്റെ പ്രമേയം. പോലീസ് അന്വേഷണത്തിലൂടെ കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളിൽ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയിൽ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരമാണ് ‘കാക്കിപ്പട’ എന്ന ഈ ചിത്രം.

സമകാലീന സംഭവങ്ങളുമായി ബന്ധമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അപ്പാനി ശരത്ത്, ചന്തുനാഥ്, നിരഞ്ജ് മണിയൻ പിള്ള രാജു, ആരാധികാ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സുജിത് ശങ്കർ, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, വിനോദ് സാക്, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി,സജിമോൻ പാറായിൽ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പൂർണമായും ത്രില്ലെർ മൂഡിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ഛായാഗ്രഹണംപ്രശാന്ത് കൃഷ്ണ, സംഗീതം ജാസി ഗിഫ്റ്റ്, എഡിറ്റിംഗ് ബാബു രത്നം, കലാസംവിധാനം സാബുറാം, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചലഛായാഗ്രഹണം അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം എസ്. മുരുകൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീർ എന്നിവരും ചിത്രത്തിൽ മറ്റു അണിയറ പ്രവർത്തകരായി പ്രവർത്തിച്ചു. കുടുംബ പ്രേഷകർക് ഒരു മികച്ച ക്രിസ്മസ് വിരുന്നാണ് ചിത്രം.