മലയാള സിനിമയിൽ മറ്റൊരു മാതൃക കൂടി!! സിനിമ ഷൂട്ടിങ്ങിനായി പണിത വീട് ഇനി നിർധന കുടുംബത്തിന് തണൽ; കുടുംബത്തെ കണ്ട് താക്കോൽ ദാനം നടത്തി സുരേഷ് ഗോപി.!! | Suresh Gopi Hand Overed Key Of The New Home

Suresh Gopi Hand Overed Key Of The New Home: മലയാള സിനിമയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടി, മോഹൻലാൽ എന്നിവർ കഴിഞ്ഞാൽ എടുത്തു പറയാൻ പറ്റുന്ന ഒരു പേരാണ് സുരേഷ് ഗോപിയുടേത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് ഗോപിയുടെ വാർത്തകളാണ് മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു നടൻ എന്നതുപോലെ തന്നെ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താരം.

തന്നാൽ കഴിയുന്നതെല്ലാം അർഹിക്കപ്പെട്ടവർക്ക് ചെയ്തു കൊടുക്കാൻ താരം മടിക്കാറില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടവനാണ് ഇദ്ദേഹം. സമൂഹത്തിനുവേണ്ടി ഇദ്ദേഹം ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ അറിയാറുണ്ട്. തന്റെ വിശേഷങ്ങൾ ആണെങ്കിൽ താരം തന്റെ ഒഫീഷ്യൽ പേജിലൂടെയും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മറ്റൊരു വീഡിയോ ആണ് വൈറലാകുന്നത്.

ഒരു വീടിന്റെ താക്കോൽദാന ചടങ്ങ് നിർവഹിക്കുന്ന താരമാണ് വീഡിയോയിൽ ഉള്ളത്. പങ്കുവയ്ക്കപ്പെടുന്ന വീഡിയോയിൽ സുരേഷ് ഗോപി പുതിയ വീട്ടിലേക്ക് കടന്നു വരുന്നതും ഒരു കുഞ്ഞിനെ എടുത്ത് ചുംബിക്കുന്നതും, താക്കോൽ വീട്ടുകാർക്ക് നൽകുന്നതും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ വീട് ഒരു സിനിമയുടെ ഭാഗമായി നിർമ്മിച്ചതാണ് എന്നതാണ് ഏറെ കൗതുകകരമായ കാര്യം.

വീഡിയോയ്ക്ക് താഴെ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ് ” ചൊക്ലി മേനപ്രം നമ്മുടെ നാട്ടിൽ സിനിമ ഷൂട്ടിങ്ങിനു വേണ്ടി നിർമ്മിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലൊരുക്കും. നല്ല മാതൃകയ്ക്ക് തുടക്കമിട്ട ‘ അൻപോട് കൺമണി ‘ എന്ന സിനിമയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ. ആ വീടിന്റെ താക്കോൽദാനം നടൻ സുരേഷ് ഗോപി നിർവഹിച്ചു”. അടിക്കുറിപ്പിൽ നിന്നും അൻപോട് കണ്മണി എന്ന സിനിമയുടെ ഭാഗമായിട്ടാണ് ഈ വീട് നിർമ്മിച്ചത് എന്നും, ആ വീട് മറ്റൊരു കുടുംബത്തിന് ഇപ്പോൾ തണലായിരിക്കുകയാണ് എന്നും മനസ്സിലാക്കാം. വീഡിയോ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.