സുരേഷ് ഗോപിക്ക് പത്തനാഭന്റെ മണ്ണിൽ ലഭിച്ച സ്വീകരണം കണ്ടോ.?? മകളുടെ പുതിയ ജീവിതത്തിനു അനുഗ്രഹം തേടി സുരേഷേട്ടൻ; വീഡിയോ വൈറൽ…! | Suresh Gopi At Sree Padmanabhaswamy Temple

Suresh Gopi At Sree Padmanabhaswamy Temple: കഴിഞ്ഞ കുറച്ച് ദിവസകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മലയാള സിനിമ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു താരപുത്രിയായ ഭാഗ്യ സുരേഷിന്റേത്. വിവാഹത്തിനു മലയാളത്തിലെ താരരാജാക്കമാരായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് അടക്കം നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

കൂടാതെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു വിവാഹത്തിലെ പ്രധാന അതിഥി. സഹപ്രതവർത്തകരെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ താരം എപ്പോഴും സജ്ജമായി നിന്നിരുന്നു. വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി തലേ ദിവസം തന്നെ കൊച്ചിയിൽ എത്തിയിരുന്നു, ശേഷം പുലർച്ച ഗുരുവായൂരിൽ ദർശനം നടത്തുകയും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനു പങ്കെടുത്തു മറ്റ് പരിപാടികൾക്കായി കൊച്ചിയിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു.

എന്തും കൊണ്ട് കേരളക്കര കണ്ട ഏറ്റവും വലിയ വിവാഹമാണെന്ന് നമ്മൾക്ക് വേണമെങ്കിൽ പറയാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ മറ്റൊരു വീഡിയോയാണ്. തിരുവന്തപുരത്ത് സുരേഷ് ഗോപി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. പദ്മനാഭിന്റെ മണ്ണിൽ സുരേഷ് ഗോപിയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു നൽകിയത്.

എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൈബർ ഇടങ്ങളിൽ വൈറലായി മാറുകയായിരുന്നു. ഇന്ന് സുരേഷ് ഗോപി എന്ന നടനെയും നേതാവിനെയും മലയാളികൾ ഓരോത്തരും സ്നേഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇത്. എന്തായാലും ഇപ്പോൾ സുരേഷ് ഗോപിയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഒട്ടും ചെറുതല്ല എന്നാണ് പല ആരാധകരും പറയുന്നത്.