ചൂട് സമയത്ത് കുടിക്കാൻ പറ്റിയ കിടിലൻ ജ്യൂസ്, ദാഹവും ക്ഷീണവും അകറ്റാൻ ഇത് മാത്രം മതി | Super Grape Juice Recipe

Super Grape Juice Recipe Malayalam : നമ്മൾ ഏവരും പല ആവശ്യങ്ങൾക്കായും പുറത്തേക്ക് ഇറങ്ങുന്നതാണ്. ഈ വേനൽക്കാലത്ത് പുറത്തേക്ക് പോയിട്ടു തിരിച്ചു വരുമ്പോഴേക്കും ആകെ ക്ഷീണിച്ചിട്ടുണ്ടാവും. അങ്ങനെ വരുമ്പോൾ കുടിക്കാവുന്ന നല്ലൊരു ഡ്രിങ്ക് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.
അതു പോലെ തന്നെ വീട്ടിലേക്ക് വിരുന്നുകാർ വരുമ്പോഴും ഉണ്ടാക്കി നൽകാവുന്ന ഒന്നാണ് ഈ ഒരു ഡ്രിങ്ക്.

പൊരി വെയിലത്ത്‌ നിന്നും വീട്ടിലേക്ക് കയറുമ്പോൾ മനസ്സും ശരീരവും ഒരു പോലെ തണുക്കുന്ന ഈ ഡ്രിങ്ക് ഒരേ ഒരു ഗ്ലാസ്സ് കൊടുത്തു നോക്കൂ. നിങ്ങൾ ആയിരിക്കും വിരുന്നുകരുടെ മുന്നിൽ സ്റ്റാർ. സാധാരണ ഡ്രിങ്ക് പോലെ പഞ്ചസാര ചേർക്കുന്നുമില്ല ഈ ഡ്രിങ്കിൽ. അതു കൊണ്ടു തന്നെ ആരോഗ്യത്തിനും ദോശമുള്ളതല്ല ഈ ഒരു ഡ്രിങ്ക്.

Super Grape Juice Recipe
Super Grape Juice Recipe

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ പച്ച നിറത്തിലുള്ള മുന്തിരിങ്ങ കഴുകി ഇടുക. ഇതോടൊപ്പം തന്നെ അൽപം പുതിനയിലയും ഉപ്പും ജീരകം പൊടിച്ചതും നാരങ്ങയുടെ നീരും അൽപ്പം വെള്ളവും കുരുമുളക് പൊടിയും ഐസ് ക്യൂബും കൂടി ചേർത്തിട്ട് നല്ലത് പോലെ അടിച്ചെടുക്കണം. നല്ല രുചികരമായ മുന്തിരി ജ്യൂസ്‌ തയ്യാർ.

ഈ ഡ്രിങ്ക് മനോഹരമായി സേർവ് ചെയ്യുന്നത് എങ്ങനെ എന്നും ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു ഗ്ലാസിന്റെ അറ്റത്ത് പഞ്ചസാര തേച്ചു പിടിപ്പിക്കുന്നത് എങ്ങനെ എന്ന് ഇതിൽ കാണാൻ സാധിക്കും. അതിന് ശേഷം മുന്തിരിങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞിട്ട് ഈ ഗ്ലാസ്സിലേക്ക് ഇടാം. ഒന്നോ രണ്ടോ ഐസ് ക്യൂബും ഇട്ടതിനു ശേഷം ആ ഒരു ഡ്രിങ്ക് ഇതിലേക്ക് പകർന്നാൽ പോഷകഗുണങ്ങൾ നിറഞ്ഞ വളരെ രുചികരമായ ഒരു ഡ്രിങ്ക് തയ്യാർ. Super Grape Juice Recipe

 

Rate this post