അടിപൊളി രുചിയിൽ ഒരു മീൻ വിഭവം; സൂപ്പർ ഫിഷ് മോളി | Super fish molly Recipe

Super fish molly Recipe Malayalam : നല്ല സൂപ്പർ ഫിഷ് മോളി കഴിക്കണോ ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌🏻😋. മീൻ കൊണ്ട് ഒരു വെറൈറ്റി വിഭവം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ ഊണിന് വളരെ നല്ലതാണ്, മീനിന്റെ ഒപ്പം മറ്റ് പലഹാരങ്ങളും കൂട്ടിക്കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഇതുപോലെ ഒരു കറി തയ്യാറാക്കി കഴിഞ്ഞാൽ അപ്പത്തിന്റെ കൂടെയുമൊക്കെ വളരെ രുചികരമാണ്.മീൻ (ആവോലി) തൊലി കളഞ്ഞ് വെട്ടി കഴുകി വൃത്തിയാക്കി വയ്ക്കുക.

കഷണങ്ങളാക്കിയ മീനിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഉപ്പും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ചു തിരുമ്മി വയ്ക്കുക. അതിനുശേഷം സ്റ്റൗ കത്തിച്ച് ഒരു മൺചട്ടി വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് രണ്ട് ഏലയ്ക്ക, അര ടീസ്പൂൺ കുരുമുളക്, മൂന്നോ നാലോ ഗ്രാമ്പൂ എന്നിവ ഇടുക. ഇവ ഒന്ന് പൊട്ടി തുടങ്ങുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കുറച്ച് ഉപ്പും കൂടി ഇട്ട് ഒന്നിളക്കുക. സവാള വാടി വരുമ്പോൾ നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും നാല് പച്ചമുളകും കുറച്ച് കറിവേപ്പിലയും കൂടി ചേർത്തു നന്നായി ഇളക്കി കൊടുക്കുക. സവാള നല്ലതുപോലെ വഴറ്റേണ്ട ആവശ്യമില്ല മീഡിയം ഫ്ളേമിൽ വച്ച് ഒന്നു സോഫ്റ്റായി വന്നാൽ മതി. സവാള പാകത്തിന് വഴന്നു വരുമ്പോൾ കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് ആദ്യം ഒന്നര കപ്പ് തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക.

ഇതൊന്നു തിളച്ചു വരുമ്പോൾ മീൻ കഷണങ്ങൾ ഇതിലേക്കു ചേർത്തു ചെറുതായി ഇളക്കുക. കറി തിളച്ചു 7–8 മിനിറ്റ് കഴിയുമ്പോൾ തക്കാളി (വട്ടത്തിൽ അരിഞ്ഞത്) ചേർക്കാം. തക്കാളി അധികം വെന്തുപോകരുത്. ഇനി തവി കൊണ്ട് ഇളക്കാെത ശ്രദ്ധിക്കണം. ചട്ടി ഒന്നു ചുറ്റിച്ചു കൊടുത്താൽ മതി. ഇനി ഇതിലേക്ക് ആറോ ഏഴോ കശുവണ്ടി കുറച്ചു ചൂടുവെള്ളത്തിൽ കുതിർത്ത് അരച്ച പേസ്റ്റ് കൂടി ചേർക്കുക. ഇതിന്റെ കൂടെ ഒരു ടീസ്പൂൺ കുരുമുളകു പൊടി കൂടി ചേർത്ത് ഒന്നു പതിയെ ഇളക്കി കൊടുക്കുക. ഇനി ഇത് നന്നായി പറ്റി വരുമ്പോൾ ഒന്നാം പാൽ കൂടി ചേർത്തു ചട്ടി ഒന്നു ചുറ്റിച്ചെടുക്കുക.

കറി ഒന്നു ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഫിഷ് മോളി റെഡി, ഇനി വേണമെങ്കിൽ ഇതൊന്നു താളിച്ചെടുക്കാം. താളിക്കണമെന്നു നിർബന്ധമില്ല. സ്റ്റൗ കത്തിച്ച് അതിൽ ഒരു കടായി വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ കടുകിട്ടു പൊട്ടിക്കാം. ഇതിലേക്കു 4 ചെറിയുള്ളിയും ഒന്നോ രണ്ടോ വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി ഒന്നോ രണ്ടോ വറ്റൽ മുളക് എന്നിവ അരിഞ്ഞതും അര ടീസ്പൂൺ പെരുംജീരകം, കറിവേപ്പില എന്നിവ കൂടി എണ്ണയിലേക്കിട്ട് മൂത്തു വരുമ്പോൾ ഫിഷ് മോളിയിലേക്കു ചേർക്കാം. ഇങ്ങനെ ചെയ്താൽ ഫിഷ് മോളിക്ക് ഒരു പ്രത്യേക ടേസ്റ്റ് കിട്ടും. കഴിക്കാൻ വളരെ രുചികരമാണ് ഈ ഒരു കറി. തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Ammas ruchikal & Health tips.

Rate this post