ലോകക്കപ്പ് സൂപ്പർ 12 ടീമുകൾ റെഡി!! പോരാട്ടങ്ങൾ ലിസ്റ്റ് കാണാം!!World Cup super 12 Fixtures

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ഏറെ ആകാംക്ഷപൂർവ്വം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കാൻ തന്നെയാണ്. സൂപ്പർ 12 റൗണ്ടിലേക്ക് സർപ്രൈസ് ആയി ചില ടീമുകൾ സ്ഥാനം നേടിയപ്പോൾ മുൻ ടി :20 ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് ടീം പുറത്താകൽ തന്നെ.

സൂപ്പർ 12 റൗണ്ടിൽ 12 ടീമുകൾ രണ്ടു ഗ്രൂപുകളിൽ ആയി സ്ഥാനം നേടി. ഗ്രൂപ്പ്‌ ഒന്നിൽ അയർലാൻഡ്, ശ്രീലങ്ക എന്നിവർ യോഗ്യത മാച്ചുകൾ ജയിച്ചു എത്തുമ്പോൾ ഗ്രൂപ്പ്‌ രണ്ടിൽ നേതർലാൻഡ്, സിംബാബ്വെ ടീമുകൾ സ്ഥാനം നേടി. ഗ്രൂപ്പ്‌ ഒന്നിൽ ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, അയർലാൻഡ് എന്നിവർ സ്ഥാനം നെടുമ്പോൾ

ഗ്രൂപ്പ്‌ രണ്ടിൽ ഇന്ത്യ, പാകിസ്ഥാൻ, സൗത്താഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്വെ, നേതർലാൻഡ് ടീമുകൾ പരസ്പരം ഏറ്റുമുട്ടും.അതേസമയം നാളെ സൂപ്പർ 12 റൗണ്ട് മത്സരങ്ങൾ ആരംഭം കുറിക്കുകയാണ്. ഗ്രൂപ്പ്‌ ഒന്നിൽ നാളെ നടക്കുന്ന മാച്ചിൽ ഓസ്ട്രേലിയ : ന്യൂസിലാൻഡ് ടീമുകൾ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി ആറ് മണിക്കാണ് മത്സരം ആരംഭിക്കുക. നാളെ രണ്ടു മത്സരങ്ങൾ സൂപ്പർ 12ൽ ഉണ്ട്. ഇംഗ്ലണ്ട് : അഫ്‌ഘാൻ ടീമും സെയിം ഗ്രൂപ്പ്‌ ഏറ്റുമുട്ടും

അതേസമയം ഒക്ടോബർ 23നാണ് എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ :പാകിസ്ഥാൻ മത്സരം. മഴ മാച്ചിന് വില്ലനായി എത്തുമോ എന്നതാണ് പ്രധാന ആശങ്ക.