സുനിൽ കുമാർ – കാലം ഉണക്കാത്ത മുറിവ്.

കേരളത്തിലെ വോളീബോൾ പ്രേമികൾക്കിടയിൽ ഇനിയും ഉണങ്ങാത്ത ഒരു മുറിവാണ് സുനിൽ കുമാർ എന്ന കോഴിക്കോട്ടുകാരൻ. 10 വർഷങ്ങൾക് മുൻപ് ഇതേ ദിവസമാണ് വോളീബോൾ കോർട്ടിലും പുറത്തും സ്വപ്‌നങ്ങൾ ബാക്കി വെച്ച് 32 വയസ്സിൽ ലോകത്തിനോട് വിടപറഞ്ഞത്. സുനിൽ തന്റെ കളികൊണ്ടും വ്യക്തിതംകൊണ്ടും കേരളത്തിന് അകത്തും പുറത്തും അനേകായിരം ആരാധകരെ നേടിയ ഒരാളാണ്. കോഴിക്കോട് ജില്ലയിലെ നരിക്കുനിയിലാണ് സുനിൽ ജനിച്ചതും വളർന്നതും എല്ലാം. നരിക്കുന്നിയിലെ ഗ്രീൻ സ്റ്റാർ ക്ലബ്‌ലൂടെയാണ് വോളീബോൾ എത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ നടന്ന ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തോടെയാണ് സുനിലിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. യൂത്തിലെ പ്രകടനം പഞ്ചാബിലെ BSF ടീമിലേക്കു വഴി തുറന്നു. കേരളത്തിലേക്ക് തിരിച്ചു വന്ന സുനിൽ കുറച്ചു നാൾ KSRTC വേണ്ടിയും കളിച്ചു. 2000 ത്തിലാണ് സുനിൽ പോർട്ട്‌ ട്രസ്റ്റിൽ ചേരുന്നത്. 1999 ൽ പോർട്ടിലെ നാലു കളിക്കാരാണ് ടീം വിട്ടു പോയത് ആ വിടവ് നികത്താനാണ് മാനേജ്മെന്റ് സുനിലിനെ ടീമിലെടുക്കന്നത്. അത് ശെരി വെക്കുന്നതായിരുന്നു സുനിലിന്റെ പോർട്ടിലെ പ്രകടനം. 2000 ൽ ഉത്തർപ്രദേശിലെ renukoutil നടന്ന ഫെഡറേഷൻ കപ്പിൽ പോർട്ട്‌ കിരീടം നേടിയത് സുനിലിന്റെ മാസ്മരിക പ്രകടനത്തിലാണ്. 2ആം തവണയാണ് പോർട്ട്‌ ഫെഡറേഷൻ കപ്പ്‌ നേടുന്നത്. സുനിലിന്റെ പ്രകടനത്തിന്റെ മികവിൽ ആണ് 2001 കോഴിക്കോട് നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായത്. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി സുനിലിനെ തെരെഞ്ഞെടുത്തു.2003ൽ ബാംഗ്ലൂരിൽ നടന്ന നാഷണൽ വോളീബോൾ ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ സുനിലിന്റെ ക്യാപ്റ്റൻസിയിൽ ആണ് പോർട്ട്‌ ചാമ്പ്യന്മാരായത്. 2005ൽ ചെന്നൈ നാഷണൽസിൽ സുനിലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ കേരള ടീം മൂനാം സ്ഥാനം നേടി. 7 വർഷം കേരളത്തിന്‌ വേണ്ടി നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. തുടർച്ചയായി 10 വർഷം കൊച്ചിൻ പോർട്ടിനായി കേരളത്തിനകത്തും പുറത്തും കളിച്ചിട്ടുണ്ട്. ഇത്രയേറെ മികച്ച കളി കാഴ്ചവെച്ചിട്ടും എന്തുകൊണ്ടോ ഇന്ത്യൻ ടീമിലേക്കു മാത്രം സുനിലിനെ തെരെഞ്ഞെടുത്തില്ല. കാലമെത്ര കഴിഞ്ഞാലും വോളീബോൾ ആരാധകരുടെ മനസ്സിൽ മായാത്ത
ഓർമ്മയായി സുനിൽ ഉണ്ടാകും.
Sumeeb