ഞാൻ കരിയറിൽ കോച്ചായില്ല :കാരണം തുറന്ന് പറഞ്ഞ് ഗവാസ്‌ക്കർ

ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോർഡുകൾ പരിശോധിച്ചാൽ സുനിൽ ഗവാസ്‌ക്കർ എന്നൊരു ബാറ്റ്സ്മാൻ അപൂർവ്വ നേട്ടങ്ങൾ കരിയറിൽ കരസ്ഥമാക്കിയ ഇതിഹാസ ഓപ്പണറാണ്.ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായി പതിനായിരം റൺസ് ഇന്ത്യൻ താരമായ ഗവാസ്‌ക്കർ വിരമിക്കലിന് ശേഷം ഉറപ്പായും കോച്ചിംഗ് മേഖലയിലേക്ക് കടക്കുമെന്ന് ഉറച്ച് വിശ്വസിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ അനവധിയാണ്. വിരമിക്കലിന് ശേഷം കോച്ചിംഗ് രംഗത്തേക്ക് താത്പര്യം ഒന്നും കാണിക്കാതിരുന്ന ഗവാസ്‌ക്കർ ഇപ്പോൾ അതിനുള്ള കാരണവും ആദ്യമായി വിശദമാക്കുകയാണ്.

ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് എല്ലാം വളരെ സുപരിചിതനായ കമന്റേറ്ററാണ് ഗവാസ്‌ക്കർ.അടുത്തിടെ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീം ജയിക്കുമെന്ന ഗവാസ്ക്കറിന്റെ പ്രവചനം വളരെയേറെ ചർച്ചയായി മാറിയിരുന്നു. കോച്ചായി താൻ ഒരിക്കലും പ്രവേശനം ചെയ്യില്ല എന്ന് പറഞ്ഞ മുൻ ഓപ്പണർ അതിന്റെ കാരണവും വിശദമാക്കി.

“ഞാൻ കരിയറിൽ പോലും ചിന്തിച്ചിട്ടില്ല ഒരു ടീമിന്റെ കോച്ചായി വരണമെന്ന്. ഞാൻ കളിക്കുന്ന കാലഘട്ടത്തിൽ പോലും കാര്യങ്ങളെ സൂഷ്മമായി പഠിച്ചിട്ടില്ലാത്ത ഒരു ബാറ്റ്സ്മാനാണ്. പുറത്തായ ശേഷവും ഞാൻ എങ്ങനെ ഔട്ടായി എന്ന് പോലും നോക്കാറില്ല. ” ഗവാസ്‌ക്കർ രസകരമായി പറഞ്ഞു.

“പുറത്തായ ശേഷം പോലും ഞാൻ ഡ്രസിങ് റൂമിൽ വന്ന് പുസ്തകം വായിക്കാനോ ഒപ്പം ചില കത്തുകൾക്ക് മറുപടി നൽകാറുമാണ് പതിവ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഏത് താരമാണോ കാര്യങ്ങൾ പ്രേത്യേകിച്ചു ഒരു മത്സരത്തിൽ എല്ലാ പന്തുകളും വളരെ സൂഷ്മമായി നിരീക്ഷിക്കുന്നത് അവരാണ് കോച്ച് അല്ലേൽ സെലക്ടർ ആകുവാൻ ഏറ്റവും യോഗ്യർ “സുനിൽ ഗവാസ്‌ക്കർ അഭിപ്രായം വിശദീകരിച്ചു.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications