ഇതാര് സൂര്യകുമാർ യാദവോ😳😳മൂന്ന് സിക്സ് മൂന്ന് ഫോർ 😍😍വെടികെട്ടു സ്റ്റൈലിൽ സുന്ദർ ഷോ ( വീഡിയോ )

കിവീസ് എതിരായ ഒന്നാം ഏകദിന മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ 50 ഓവറിൽ അടിച്ചെടുത്തത് 306 റൺസ്. ഇന്ത്യക്കായി മൂന്ന് ബാറ്റ്‌സ്മാന്മാർ ഫിഫ്റ്റിയുമായി തിളങ്ങി.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണിങ് ജോഡി നൽകിയത് ഡ്രീം തുടക്കം. ഗിൽ : ധവാൻ സഖ്യം അതിവേഗം റൺസ് കണ്ടെത്തിയതോടെ എതിർ ടീം സമ്മർദ്ദത്തിലായി.ധവാൻ ( 77 ബോളിൽ 72 റൺസ് ) ഗിൽ (65 ബോളിൽ 50 റൺസ് ) പുറത്തായ ശേഷം ഇന്ത്യൻ സംഘത്തിന് തുടരെ വിക്കറ്റുകൾ നഷ്ടമായി എങ്കിലും ശേഷം സഞ്ജു സാംസൺ ( 38 ബോളിൽ 36 റൺസ് ) ശ്രേയസ് അയ്യർക്ക് ഒപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇന്ത്യൻ ടോട്ടൽ 300 കടത്തി.

ശ്രേയസ് അയ്യർ വെറും 76 പന്തിൽ 4 ഫോറും 4 സിക്സ് അടക്കം 80 റൺസ് നേടി.അതേസമയം ഇന്ത്യൻ ഇന്നിങ്സിൽ എല്ലാവരെയും ഞെട്ടിച്ചത് സ്റ്റാർ ആൾറൗണ്ടർ വാഷിംഗ്‌ടൻ സുന്ദർ ഇന്നിങ്സ് ആണ്. ഏഴാം നമ്പറിൽ എത്തിയ താരം അതിവേഗം മനോഹരമായ ഷോട്ടുകൾ കളിച്ചു എതിരാളികളെ വീഴ്ത്തി. വെറും 16 ബോളിൽ 3 ഫോറും 3 സിക്സ് അടക്കമാണ് സുന്ദർ 37 റൺസ് നേടിയത്.

കിവീസ് പേസർമാർക്ക് എതിരെ 360 ഡിഗ്രി സ്റ്റൈൽ ഷോട്ടുകൾ കളിച്ചാണ് സുന്ദർ സ്മാൾ വെടികെട്ട് ഇന്നിങ്സ് കാഴ്ചവെച്ചത്

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Shikhar Dhawan(c), Shubman Gill, Rishabh Pant(w), Shreyas Iyer, Suryakumar Yadav, Sanju Samson, Washington Sundar, Shardul Thakur, Umran Malik, Arshdeep Singh, Yuzvendra Chahal