ചൂടിലും നോമ്പ് സമയത്തും ദാഹവും വിശപ്പും മാറാൻ ഇത് ഒരു ഗ്ലാസ്സ് മതി… | Summer Drinks Malayalam

Summer Drinks Malayalam : ഈ ചൂട് സമയത്ത് വിശപ്പില്ലായ്മ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിന് ലഭിക്കുകയും വേണം. അങ്ങനെ ഉള്ള അവസരങ്ങളിൽ ഉണ്ടാക്കാവുന്ന ഒരു ഡ്രിങ്ക് ആണ് വീഡിയോയിൽ കാണിക്കുന്നത്. അതു പോലെ തന്നെ നോമ്പ് സമയത്ത് വിശപ്പും ദാഹവും അകറ്റാൻ ഇത് സഹായിക്കും. അതിനായി ഒന്നര കപ്പ്‌ പാലും ആവശ്യത്തിന് പഞ്ചസാരയും നന്നായി തിളപ്പിക്കുക.

ഇതിലേക്ക് കാല് കപ്പ്‌ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ഇളക്കണം. നന്നായി യോജിപ്പിച്ചതിന് ശേഷം ഗ്യാസ് ഓഫ്‌ ചെയ്തിട്ട് ആറാൻ വയ്ക്കണം. അതിന് ശേഷം ഇതിനെ ഫ്രിഡ്ജിലേക്ക് വയ്ക്കണം. ഒരു സ്പൂൺ സബ്ജ സീഡ്‌സ് വെള്ളത്തിൽ പതിനഞ്ചു മിനിറ്റ് കുതിർക്കണം. അത്‌ പോലെ തന്നെ നാല് സ്പൂൺ ചൊവ്വരി കൂടി കുതിർത്തു വയ്ക്കണം. ഇതിനെ വേവിച്ചു എടുക്കണം.

Summer Drinks
Summer Drinks

ഇവ രണ്ടും ഊറ്റി എടുക്കണം. അതിന് ശേഷം ഫ്രിഡ്ജിൽ വച്ചിരുന്ന പാലിൽ ചേർക്കണം. ഒപ്പം വാനില എസ്സെൻസ് കൂടി ചേർക്കണം. ഇവ നന്നായി യോജിപ്പിച്ചതിന് ശേഷം ആപ്പിൾ മാമ്പഴം കിവി ചെറുപഴം മുന്തിരിങ്ങ മാതളപ്പഴം പിസ്ത അണ്ടിപ്പരിപ്പ് ബദാം ചെറിയ എന്നിവ ചെറുതായി അരിഞ്ഞു ചേർക്കണം. ഇവ എല്ലാം കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.

ഇത് എല്ലാം ഇല്ലെങ്കിൽ ഉള്ള പഴങ്ങൾ എല്ലാം കൂടി ചെറുതായി അരിഞ്ഞു ചേർത്താൽ മതി. വളരെ രുചികരമായ ഒരു ഡ്രിങ്ക് ആണ് ഇത്. രുചി മാത്രം അല്ല പോഷക ഗുണങ്ങൾ ധാരാളം ഉള്ള ഡ്രിങ്കും കൂടി ആണ് ഇത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളും അളവും അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. Summer Drinks , Fruit Milk Drinks

 

Rate this post