
വിശ്വസിക്കാൻ പ്രായാസം!! മലയാളികളുടെ കൊച്ചുവാനമ്പാടി “ഭാവഗായിക” സുജാത അറുപത്തിന്റെ തിളക്കത്തിൽ!! | Sujatha Mohan 60th Birthday Celebration
Sujatha Mohan 60th Birthday Celebration Malayalam : സംഗീതത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന പ്രിയ പിന്നണി ഗായികയാണ് സുജാത മോഹൻ. താരത്തിന്റെ ഓരോ പാട്ടുകളും പ്രേക്ഷകരുടെ ഹൃദയത്തിൽ അതുല്യ സ്ഥാനത്താണ് നിലകൊള്ളുന്നത്. 12 വയസ്സുള്ളപ്പോൾ താരം മലയാള സിനിമയിൽ പാടി തുടങ്ങിയതാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് കന്നട തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ പാടിക്കഴിഞ്ഞു.
കേരള തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാനതല അവാർഡും സുജാത കരസ്ഥമാക്കിയിട്ടുണ്ട്. 1975 ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് പിന്നണി പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1981ൽ ഡോക്ടർ മോഹനനെ താരം വിവാഹം ചെയ്തു. ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടേത് നിത്യഹരിത ശബ്ദമായി വിലയിരുത്തപ്പെടുന്നു. ഭാവഗായിക എന്ന പേരിലാണ് സുജാത അറിയപ്പെടുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയ താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. 60കളിലും യുവത്വം നിലനിർത്തുന്ന സുജാത പ്രേക്ഷകർക്ക് ഒരു കൗതുകമാണ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പിന്നണി ഗാനരംഗത്തും ടെലിവിഷൻ മേഖലയിലും സജീവമാണ് എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലൂടെയും താരം തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്.