സുബി സുരേഷിന്റെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ തീയതി വരെ നിശ്ചയിച്ചു!! സുബിക്ക് കൃത്യമായി ചികിത്സ നൽകി, മ രണകാരണം കരൾമാറ്റ ശസ്ത്രക്രിയ വൈകിയതല്ല.. |Subi Suresh Reason Of Death
Subi Suresh Reason Of Death Malayalam : ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മ രണം. വളരെ അപ്രതീക്ഷിതമായ വിയോഗമെന്നാണ് താരത്തിന്റെ സഹപ്രവര്‍ത്തകരെല്ലാം ഇപ്പോൾ പ്രതികരിക്കുന്നത്. പ്രായം കുറവുള്ള വ്യക്തിക്ക് കരള്‍ രോഗം വന്നാൽ ഇത്രയും ഗുരുതരമാകുന്നത് പതിവില്ല. സുബിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. സുബിയുടെ ചികില്‍സക്ക് വേണ്ട എല്ലാ കാര്യങ്ങളും അതിവേഗം ചെയ്തുവെന്നും.
എന്നാൽ ലക്ഷ്യത്തിൽ എത്തും മുമ്പേ സുബി വിട പറയുകയായിരുന്നു. ഈ നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ സംബന്ധിച്ച് സുരേഷ് ഗോപി അടുത്തിടെ പ്രതികരിച്ചിരുന്നു. ഇപ്പോൾ എന്താണ് സുബിയുടെ അസുഖം, ആശുപത്രിയിൽ എത്തിയ ശേഷം സംഭവിച്ചത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ആശുപത്രി സൂപ്രണ്ടായ ഡോ. സണ്ണി. വിശദാംശങ്ങള്‍ കാണാം. നേരത്തെ സുബി സുരേഷിന് കരള്‍ രോഗമുണ്ടായിരുന്നു. എന്നാൽ അതിന് പുറമെ അണുബാധയും ഉണ്ടാവുകയായിരുന്നു.

ഹോസ്പിറ്റലിൽ വന്നപ്പോള്‍ അതായിരുന്നു അവസ്ഥയെന്നും ഇതിനുള്ള ചികില്‍സ നല്‍കിയിരുന്നു എന്നാല്‍ ഇങ്ങനെ വരുന്ന രോഗികള്‍ക്ക് രോഗം വൃക്കയെ ബാധിക്കാറുണ്ട്. സുബിയുടെ കാര്യത്തില്‍ കരളില്‍ നിന്നും വൃക്കയെയും കൂടാതെ ഹൃദയത്തെയും ബാധിച്ചിരുന്നു. അവസാനം കാര്‍ഡിയാക് ഫെയ്‌ലിയറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടര്‍ വിശദീകരിച്ചു. പിന്നീട് ചെയ്യാനുണ്ടായിരുന്നത് കരള്‍ മാറ്റിവയ്ക്കുക എന്ന ഒപ്ഷന്‍ മാത്രമായിരുന്നു അതിന് അനുയോജ്യമായ ആളെ കണ്ടെത്തി. അത് അവരുടെ ബന്ധുവായ സ്ത്രീ തന്നെയായിരുന്നു അതിന് തയ്യാറായത്.
അതിനുള്ള നടപടികള്‍ ക്രമങ്ങൾ ചെയ്തുവരികയായിരുന്നു. ഇന്‍ഫക്ഷന്‍ കാരണം മാറ്റിവയ്ക്കല്‍ നടന്നില്ല എന്നത് യാഥാർഥ്യം ആണെന്ന് ഡോക്ടര്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ വാക്കുകളോടും ഡോക്ടര്‍ പ്രതികരിച്ചു കരള്‍ മാറ്റിവയ്ക്കുന്നതിന് നടപടിക്രമങ്ങള്‍ ഒരുപാടുണ്ട്. പലരും തെറ്റായ രീതിയില്‍ സമീപിക്കുന്നത് കാരണമാണ് നടപടിക്രമങ്ങള്‍ ഇപ്പോൾ ശക്തമാക്കിയത്. സുരേഷ് ഗോപി ചെയ്തത്, ഇത്തരക്കാരുടെ പ്രവൃത്തികള്‍ കാരണമുണ്ടായ നടപടിക്രമങ്ങള്‍ സുബിയുടെ കാര്യത്തില്‍ തിരിച്ചടിയായി എന്ന് സൂചിപ്പിക്കുകയാണ്. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ചികില്‍സ വേഗത്തിലാക്കാന്‍ ഇടപെട്ടിരുന്നു.