സുബിയുടെ പ്രതിശ്രുത വരന്‍!! സ്നേഹിച്ച പെണ്ണിനെ അവസാനമായി ഒരു നോക്ക് കാണാൻ അദ്ദേഹം എത്തി; കണ്ണ് നനയാതെ കണ്ടിരിക്കാൻ ആവില്ല…| Subi Suresh Fiance To See Her
Subi Suresh Fiance To See Her Malayalam : പ്രേക്ഷകർ വളരെയധികം ഹൃദയത്തോടെ ചേർത്ത താരമാണ് സുബി സുരേഷ്. ടെലിവിഷൻ അവതാരകയും, അഭിനയത്രിയും ആണ് താരം, താരത്തിനനെ അറിയാത്ത മലയാളികൾ ഇല്ല. പുരുഷ മേധാവിത്വം തുളുമ്പുന്ന കോമഡി മേഖലയിൽ ശക്തമായ ഒരു സ്ത്രീ സാന്നിധ്യം കൊണ്ടുവന്ന വ്യക്തിയാണ് സുബി സുരേഷ്. പട്ടാളം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ കൂടിയാണ് സുബി പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിയത്. കുറുമ്പുകളും തമാശകളും കാണിച്ച പ്രേക്ഷകർക്കിടയിലെ സജീവ സാന്നിധ്യമായി സുബി നിറഞ്ഞുനിന്നു.
സുബിയുടെ അപ്രതീക്ഷിത വിയോഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിറയുന്ന വേദനയോടെ അല്ലാതെ ആരാധകർക്ക് സുബിയെക്കുറിച്ച് ഓർക്കാൻ സാധിക്കുന്നില്ല. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും അതൊന്നും പുറത്തു കാണിക്കാതെ പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്ത മുന്നേറുകയായിരുന്നു സുബി എന്ന ആതുല്യ പ്രതിഭ. കരൾ രോഗത്തെ തുടർന്നാണ് സുബി മര ണപ്പെട്ടത്. സിനിമാലോകവും ആരാധകലോകവും വേദനയോടെ അല്ലാതെ സുബിയോട് യാത്ര പറയില്ല. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ള വ്യക്തിയായിരുന്നു സുബി.

എന്നാൽ ആ പ്രശ്നങ്ങളെല്ലാം പൊരുതി തോൽപ്പിച്ച് മുന്നേറുകയായിരുന്നു താരം. ഈയടുത്ത് ശ്രീകണ്ഠൻ നായരുടെ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ സുബി എത്തിയിരുന്നു. അന്ന് തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറയുകയും ചെയ്തിരുന്നു. ഒരാൾ തനിക്കായി കാത്തു നിൽപ്പുണ്ടെന്നും ഏഴ് പവന്റെ താലിവര അയാൾ പണികഴിപ്പിച്ചു വച്ചിട്ടുണ്ട് എന്നും സുബി അന്ന് ഫ്ലവേഴ്സ് ഒരു കോടിയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സുബിയുടെ അവസാന യാത്രയിൽ സുബിയെ കാണാൻ എത്തിയിരിക്കുകയാണ് സുബിയുടെ പ്രതിശ്രുത വരൻ. ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്നായിരുന്നു അന്ന് ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പറഞ്ഞത്.
എന്നാൽ ആ മുഹൂർത്തത്തിന്റെ ഭാഗമാകാൻ സുബിയിന്നില്ല. പ്രതിശ്രുത വരൻ രാഹുൽ സുബിയെ കാണാൻ എത്തിയിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നിറകണ്ണുകളോടെ സുബിക്കരികിൽ നിൽക്കുന്ന രാഹുലിനെ വീഡിയോയിൽ കാണുന്നു. തന്റെ ജീവിതം എങ്ങനെയാകും എന്ന് തനിക്കറിയില്ല എന്നും വിവാഹ ജീവിതത്തെക്കുറിച്ച് ഒന്നും തനിക്ക് ഇപ്പോഴും ആലോചിക്കാൻ ആകുന്നില്ല എന്നും സുബി പറഞ്ഞിരുന്നു. സുബിയുടെ വിവാഹജീവിതം കാണാൻ പ്രേക്ഷകരും വളരെയധികം കൊതിയോടെയാണ് കാത്തിരുന്നത്.