ഒറ്റക്ക് പൊരുതി പൂജാര വിജയ ലക്ഷ്യം കുറിച്ച് ഇന്ത്യ!!നാളെ തോൽവിയൊ മുന്നിൽ

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യ പരാജയത്തിലേക്ക്. മത്സരത്തിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ അവസാന ഇന്നിങ്സിൽ കേവലം 76 റൺസ് മാത്രമാണ് ഓസ്ട്രേലിയൻ നിരയ്ക്ക് വിജയിക്കാൻ ആവശ്യമുള്ളത്. നിലവിലെ സാഹചര്യത്തിൽ അത്ഭുതങ്ങൾ സംഭവിക്കാത്ത പക്ഷം ഓസ്ട്രേലിയക്ക് തന്നെയാണ് വിജയ സാധ്യത. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. ഇതാണ് ഇന്ത്യയ്ക്ക് ഈ അവസ്ഥ ഉണ്ടാവാൻ കാരണം. ഇന്ത്യൻ നിരയിൽ 142 പന്തുകളിൽ 59 റൺസ് നേടിയ ചേതേശ്വർ പൂജാര മാത്രമായിരുന്നു പിടിച്ചുനിന്നത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കേവലം 109 റൺസിന് ഇന്ത്യ ഓൾഔട്ടാവുകയുണ്ടായി. ശേഷം മറുപടി ബാറ്റിംഗിൽ ആദ്യദിനം മികച്ച തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. രണ്ടാം ദിവസം പക്ഷേ ആ തുടക്കം മുതലെടുക്കുന്നതിൽ ഓസ്ട്രേലിയ പരാജയപ്പെട്ടു. അവരുടെ ഇന്നിംഗ്സ് 197 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിനും ഉമേഷ് യാദവുമാണ് രണ്ടാം ദിവസം നിറഞ്ഞാടിയത്. ഇരുവരും ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റുകൾ വീതം നേടുകയുണ്ടായി. എന്നിരുന്നാലും ആദ്യ ഇന്നിങ്സിൽ 88 റൺസിന്റെ നിർണായകമായ ലീഡ് ഇന്ത്യക്ക് മേൽ നേടാൻ ഓസീസിന് സാധിച്ചു.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വീണ്ടും തകർന്നടിയുന്നത് കണ്ടത്. ഇന്ത്യൻ നിരയിൽ ഒരു ബാറ്റർക്കു പോലും ഓസ്ട്രേലിയയുടെ സ്പിൻ ത്രയങ്ങൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ചെതേശ്വർ പൂജാര മാത്രമായിരുന്നു ഇന്ത്യക്കായി അല്പസമയം പിടിച്ചുനിന്നത്. പൂജാരയുടെ ഈ ആശ്വാസകരമായ ഇന്നിങ്സിന്റെ ബലത്തിൽ 163 റൺസ് മാത്രമാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ നേടാനായത്. ഇതോടെ നാലാം ഇന്നിങ്സിലെ ഓസ്ട്രേലിയയുടെ വിജയലക്ഷം കേവലം 76 റൺസ് മാത്രമായി മാറുകയായിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് വീണ്ടും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇൻഡോറിൽ നടത്തിയിരിക്കുന്നത്. ഉപഭൂഖണ്ഡത്തിലെ സ്പിൻ സാഹചര്യത്തിലും ഇത്തരത്തിൽ ബാറ്റിങ് പരാജയപ്പെടുന്നത് ഇന്ത്യക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്നു. എന്തായാലും മൂന്നാം ദിവസം എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന് പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ ഇപ്പോൾ.

Rate this post