തീതുപ്പി ഷമി. സ്റ്റമ്പ്സ് പറക്കുന്നു 😳😳😳കണ്ണുതള്ളി ഓസ്ട്രേലിയൻ ക്യാമ്പ്
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ 4ആം ടെസ്റ്റിൽ മുഹമ്മദ് ഷാമിയുടെ ഒരു തകർപ്പൻ പന്തിൽ കുറ്റിതെറിച്ച് ഹാൻസ്കൊമ്പ്. ഒന്ന് ഞെട്ടാൻ പോലും സമയം നൽകാതെയായിരുന്നു ഷാമി ആ അത്ഭുത പന്തിൽ ഹാൻസ്കൊമ്പിനെ കൂടാരം കയറ്റിയത്. ഇതോടെ വമ്പൻ സ്കോറിലേക്ക് കുതിച്ച ഓസ്ട്രേലിയയെ പിടിച്ചുകെട്ടാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റിൽ വിശ്രമം അനുവദിക്കപ്പെട്ട ഷാമിയുടെ മത്സരത്തിലെ രണ്ടാം വിക്കറ്റ് ആയിരുന്നു ഇത്.
മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 77ആം ഓവറിലായിരുന്നു ഷാമി വിക്കറ്റ് സ്വന്തമാക്കിയത്. പിച്ചിൽ ശക്തമായി കുത്തിവന്ന ഗുഡ് ലങ്ത് പന്ത് ഹാൻസ്കൊമ്പ് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാക്ക് ഫുട്ടിൽ നിന്ന ഹാൻസ്കൊമ്പ് പന്തിന്റെ കൃത്യമായ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ടു. അങ്ങനെ പന്ത് ഹാൻസ് കൊമ്പിന്റെ കുറ്റി പിഴുതെറിയുകയായിരുന്നു. സ്മിത്ത് പുറത്തായ ശേഷം ക്രീസിലെത്തിയ ഹാൻസ്കൊമ്പ് കുറച്ച് ബൗണ്ടറികൾ നേടിയിരുന്നു. അതിനാൽതന്നെ ഈ വിക്കറ്റ് ഇന്ത്യക്ക് ആശ്വാസം പകർന്നു. മത്സരത്തിൽ 27 പന്തുകളിൽ 17 റൺസ് ആയിരുന്നു ഹാൻസ്കൊമ്പിന്റെ സമ്പാദ്യം.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വളരെ സൂക്ഷ്മതയോടെയാണ് ഓസ്ട്രേലിയ തുടങ്ങിയത്. എന്നാൽ ഓപ്പണർ ഹെഡിനെയും ലബുഷാനെയെയും ചെറിയ ഇടവേളയിൽ കൂടാരം കയറ്റാൻ ഇന്ത്യയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് സ്മിത്തും ഖവാജയും ചേർന്ന് ഓസ്ട്രേലിയക്ക് 79 റൺസിന്റെ ഒരു തകർപ്പൻ കൂട്ടുകെട്ട് നൽകി.
സ്പിന്നിനെ പലതരത്തിലും അനുകൂലിക്കാത്ത പിച്ച് തന്നെയാണ് അഹമ്മദാബാദിൽ ആദ്യദിനം കണ്ടത്. എന്നാൽ മികച്ച ലൈനിൽ പന്തറിഞ്ഞ മുഹമ്മദ് ഷാമി ഇന്ത്യക്കായി മികവ് കാട്ടി. ആദ്യം ഇന്നിങ്സിൽ നിലവിൽ ശക്തമായ നിലയിലാണ് ഓസ്ട്രേലിയ. 350 നു മുകളിൽ ഒരു സ്കോർ കണ്ടെത്തി ഇന്ത്യയെ ആദ്യം തന്നെ സമ്മർദ്ദത്തിലാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം.