കൊട്ടക്കാനം വാസു സർവീസസിന്റെ നായകനായി മാറിയ കഥ .

മലയോര മേഖലയിൽ വോളി ബോൾന്റെനാട് എന്ന് അറിയപ്പെടുന്ന കൊട്ടകാനത്തു നിന്ന് വോളി ബോൾനു ലഭിച്ച ഒരു അതുല്യ പ്രതിഭ. കൊട്ട കാനം വാസു. പ്രതിരോധവും ആക്രമണവും ആണ് ഒരുപട്ടാളക്കാരെന്റെ ശക്തി. എതിരാളികളെ മുന്നിൽ കണ്ടാൽ തകർത്തു തരിപ്പണം അക്കുക അല്ലെങ്കിൽ നശിപ്പിച്ചു കളയുക. സ്വന്തം കാരെ നെഞ്ചോട് ചേർത്ത് വെക്കുക ഇതാണ് പട്ടാളക്കാരന്റെ മനസ്.വാസു (കൊട്ടകാനം വാസു )നമ്മുടെ കണ്ണൂർ ജില്ലക്കാരുടെ സ്വകാര്യ അഹങ്കാരം. അച്ഛൻ ഒതേനൻ. കല്യാണി ദംബതി കളുടെ മകൻ. നാട്ടിൽ കൂട്ടുകാരോടുത്തു സമയം സായാഹ്നളിൽകളിക്കാൻ ഇറങ്ങി. സർവീസ്സ് ടീമിന്റെ. നെടുംതൂൺ ആയി മാറിയ വാസു ഏട്ടൻ. കൊട്ട കാനം. യു പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആയിരുന്നു തുടക്കം. അന്ന് പ്രായം കൂടിയ ആളുകൾ ആയിരുന്നു കൂടുതൽ പേരും പുറത്ത് പോകുന്ന ബോൾകൾ എടുത്തു കൊണ്ട് കൊടുക്കുക എന്നജോലി ആയിരിന്നുഅന്ന്. ആളുകൾ തികയാതെ ഉള്ള ദിവസങ്ങൾ. ആവശ്യത്തിൽ അധികം ഉയരം ഉള്ള വാസുവിനെ താങ്ങളുടെ കൂടെ കളിക്കുന്നവർ വാസുവിനെ കളിക്കാൻ കൂട്ടി. ആദ്യം ഒന്നുബോൾമായി പൊരുത്തപ്പെടാൻ സമയമെടുത്ത്. മോശം കളി ആകുമ്പോൾ കുറ്റപെടുത്തു കയും നല്ലതിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഫ്രെണ്ട്സ് കൊട്ടകാനം സുഭാഷ് കൊട്ടകാനം തുടങ്ങിയ ക്ലബ്കൾ ആയിരിന്നു അന്ന് കളിച്ചിരുന്നത്. പി മാധവൻ മാസ്റ്റർ വേലായുധൻ തുടങ്ങിയവർ ആയിരിന്നു അന്നത്തെ വഴി കാട്ടി ആയി ഉണ്ടായിരുന്നത്. എം വേലായുധൻ സൂപ്പർ ബാലൻ സെറ്റർ സുര രമേശ്.(ഓ. വി രാജേട്ടൻ ). രാജേട്ടൻ ഇന്ന് നമ്മളുടെ കൂടെ ഇല്ല. ചപ്പാരപ്പടവ് ഗവർമെന്റ് സ്കൂളിൽ ആയിരിന്നു വിദ്യാഭ്യാസം.

സ്കൂൾ നാഷണൽ തലശേരി ജൂനിയർ നാഷണൽ. 1975.. കണ്ണൂർ ജില്ലക് വേണ്ടി ആഗ്രപോലീസ് നു ഗസ്റ്റ്‌ ആയി കളിച്ചു നാട്ടിൽ വാസുവേട്ടൻ കാളികാത്ത ക്ലബുകൾ ഗ്രൗണ്ടുകൾ ഇല്ല എന്നു തന്നെ പറയാം. അന്നത്തെ പ്രമുഖ ക്ലബുകൾ ആയ ജോളി കാനായി ലിറ്റിൽ വേ നെല്ലിപ്പാറ.ഷാലിമാർ ജ്വല്ലറി കാഞ്ഞങ്ങാട്. തുടങ്ങിയ ക്ലബുകൾക്കു വേണ്ടി കളിച്ചിരുന്നു. അതുകഴിഞ്ഞു പട്ടാളത്തിൽ ചേരാൻ അവസരം കിട്ടി. 1983ൽ ഇ എം ഇ യിൽ ചേർന്നു ഭോപ്പാലിൽ ആയിരുന്നു ആദ്യപോസ്റ്റിംഗ്. പട്ടാളത്തിലെ ഇന്റർ സർവീസ് മത്സരം അതിലെ മികച്ച പ്രകടനം സർവീസ് ടീമിലേക്കു വാതിൽ തുറന്നു 1985ൽ. അന്ന് കോച്ച് ആയിരുന്ന ചൗഹാൻ വാസു ഏട്ടന്റെ കളിയിൽ നിർണായക സ്വാധീനം ചെലുത്തി.തുടർച്ചയായി 6വർഷം സർവീസ് ടീമിൽ കളിക്കാനും 1987ൽ ടീമിന്റെ ക്യാപ്റ്റൻ അവനും വസുവിനും കഴിഞ്ഞു. ജിൽസവോ. ചൗഹാൻ കൂടി ഇന്ത്യൻ ആർമി ടീം രൂപികരിച്ചു അതിന്റെ കോച്ച് രാജ്പുത് ആയിരിന്നു. ജോസഫ് കുടിയൻ മല ജോളി എറണാകുളം തുടങ്ങിയ പ്രമുഖതാരങ്ങൾ അന്ന് കൂടെ കളിച്ച താരങ്ങൾ ആയിരിന്നു. സെന്റർ ബ്ലോക്കർ ആയി തുടങ്ങിയ വാസു ഏട്ടൻ അസാമാന്യ പന്തടക്കവും പ്രതിരോധം തകർത്തു മിന്നൽ വേഗത്തിൽ എതിരാളികളുടെ നെഞ്ചിൽ വെടി ഉതിർക്കുന്ന വാസു പിന്നിട്. നല്ല ഫസ്റ്റ് പാസ്സ് മിന്നൽ വേഗത്തിൽ കോർട്ടിൽ വീഴുന്ന പന്തുകൾ സെറ്ററുടെ കൈയിൽ എത്തിക്കാൻ ഉള്ള കഴിവുംഉള്ളത് കൊണ്ട് മികച്ച ഒരു യൂണിവേഴ്സൽ ആയി കളം ഭരിച്ചു.

ഏത് പൊസിഷൻ ആയാലും ഏറ്റെടുത്തു കളി വിജയിക്കണം എന്നവാശി കൂടെ ഉള്ളവരെ സപ്പോർട് ചെയ്തു. ടീമിനെ വിജയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വാസുവേട്ടന്റെ താണ് അത് കൊണ്ട് തന്നെ കളിച്ച മത്സരങ്ങൾ പരമാവധി വിജയിപ്പിക്കാൻ വാസു ഏട്ടനും കഴിഞ്ഞു.പട്ടാളത്തിൽ നിന്ന് മടങ്ങി വന്നതിനു ശേഷം നാട്ടിൽ പല ക്ലബുകളിൽ ചെറിയ കുട്ടികൾക്ക് പരിശീലനം കൊടുത്തു കൊണ്ട് വോളി ബോൾ വളർത്തുന്നതിന് വേണ്ടി തന്റെ സമയം ചിലവഴിക്കാൻ ഒരു മടിയും കാണിക്കാതെ ഇപ്പോഴും ഗ്രൗണ്ടിൽ നിറഞ്ഞു നില്കുന്നു. ഇനിയും ഒരു പാട് കാലം വോളി ബോൾ വളർത്താനും അത് സംഘടിപ്പിക്കാനും വാസുവേട്ടൻ നമ്മുടെ കൂടെ ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. ❤️❤️❤️👏👏👏👏
പ്രകാശ് വോളി