വിരമിക്കൽ തീരുമാനവുമായി ബെൻ സ്റ്റോക്സ്!! അവസാന ഏകദിന മാച്ച് നാളെ

അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഒരു ആൾറൗണ്ടറായ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റ്‌ മതിയാക്കി. ഏകദിന ക്രിക്കറ്റിൽ നിന്നുള്ള തന്റെ സർപ്രൈസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയ ബെൻ സ്റ്റോക്ക്സ് താൻ ടെസ്റ്റ്‌, ടി :20 ഫോർമാറ്റിൽ ഇംഗ്ലണ്ട് ടീമിനായി തുടർന്ന് കളിക്കുമെന്ന് വിശദമാക്കി.

ഇംഗ്ലണ്ട് കുപ്പായത്തിൽ ഇനി ഏകദിന ക്രിക്കറ്റ്‌ കളിക്കാൻ താനുണ്ടാകില്ല എന്ന് പ്രഖ്യാപിച്ച ബെൻ സ്റ്റോക്ക്സ് തന്റെ ശരീരം മൂന്ന് ഫോർമാറ്റിലും കളിക്കാൻ ഇപ്പോൾ റെഡിയല്ല എന്നും വിശദമാക്കി. ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര ഇന്നലെ പൂർത്തിയായ ശേഷമാണ് ബെൻ സ്റ്റോക്സ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയം.നാളെ ആരംഭിക്കുന്ന സൗത്താഫ്രിക്കക്ക്‌ എതിരായ ഒന്നാം ഏകദിനത്തിൽ കളിച്ചാണ് ബെൻ സ്റ്റോക്സ് തന്റെ ഏകദിന കരിയർ അവസാനിപ്പിക്കുന്നത്.

31 വയസ്സുകാരനായ സ്റ്റോക്സ് ടെസ്റ്റ്‌ ഫോർമാറ്റിൽ ഇംഗ്ലണ്ട് ടീമിന്റെ നായകൻ കൂടിയാണ്. അതിനാൽ തന്നെ ടെസ്റ്റ്‌ ക്യാപ്റ്റൻസി റോളിൽ അടക്കം കൂടുതൽ ശ്രദ്ധിക്കനാണ് തന്റെ ഈ ഒരു കടുത്ത തീരുമാനം എന്നും വ്യക്തമാക്കി. കൂടാതെ ജോസ് ബട്ട്ലർക്ക് കീഴിൽ പുതിയ ഒരു താരത്തിനുള്ള അവസരം താൻ കാരണം നഷ്ടമാകുവാൻ ആഗ്രഹിക്കുന്നില്ലെന്നും ബെൻ സ്റ്റോക്ക്സ് വിരമിക്കൽ തീരുമാനം പ്രഖ്യാപനത്തിൽ വിശദമാക്കി.

അതേസമയം 2019ലെ ഏകദിന ക്രിക്കറ്റ്‌ വേൾഡ് കപ്പ് ഇംഗ്ലണ്ട് ടീമിന് നൽകുന്നതിൽ നിർണായക പങ്കുവഹിച്ച ബെൻ സ്റ്റോക്ക് ഫൈനലിൽ നേടിയ 84 റൺസ്‌ ഇന്നിങ്സ് ഇന്നും ക്രിക്കറ്റ്‌ പ്രേമികൾ മറന്നിട്ടില്ല.