104 മീറ്റർ സിക്സ് ആദ്യ ബോളിൽ 😱😱കാമുകിക്ക് സമർപ്പിച്ച് സ്റ്റോനിസ്

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്നു ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പർ സൂപ്പർ ജിയന്റ്സ്‌ നിശ്ചിത ഓവറിൽ 199 റൺസ് കണ്ടെത്തി. നായകൻ കെഎൽ രാഹുലിന്റെ (103*) ചുമലിലേറിയാണ് എൽഎസ്ജി കൂറ്റൻ വിജയലക്ഷ്യം മുംബൈ ഇന്ത്യൻസിനെതിരെ മുന്നോട്ട് വെച്ചത്.

മത്സരത്തിനിടെ ചില മനോഹര നിമിഷങ്ങൾക്ക്ക്കൂടി ക്രിക്കറ്റ്‌ ലോകം സാക്ഷിയായി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ സൂപ്പർ സൂപ്പർ ജിയന്റ്സിന് ഓപ്പണർ ക്വിന്റൺ ഡിക്കോക്കിനെ (24) പവർപ്ലേയിലെ അവസാന ഓവറിൽ നഷ്ടമായിരുന്നു. തുടർന്നിറങ്ങിയ മനീഷ് പാണ്ഡേ (38) റൺസ് നേടി മൂന്നാം വിക്കറ്റിൽ രാഹുലുമായി ചേർന്ന് 72 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. തുടർന്ന് ബാറ്റിംഗ് ലൈനപ്പിൽ സ്ഥാനക്കയറ്റം ലഭിച്ച് നാലാമനായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് ക്രീസിലെത്തി.

നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് സ്റ്റോയ്നിസ് തന്റെ ഇന്നിംഗ്സിന് തുടക്കമിട്ടത്. മുംബൈ ഇന്ത്യൻസ് സ്പിന്നർ മുരുഗൻ അശ്വിൻ എറിഞ്ഞ ഇന്നിങ്സിലെ 13-ാം ഓവറിലെ 3-ാം ബോൾ 104 മീറ്റർ വരുന്ന ഒരു തകർപ്പൻ സിക്‌സ് ആണ് മിന്നിച്ചത്. തുടർന്ന്, ആ സിക്സ് സ്റ്റാൻഡിൽ മത്സരം വീകാഹിച്ചിരുന്ന അദ്ദേഹത്തിന്റെ കാമുകി സ്റ്റെഫാനി മുള്ളറിന് സമർപ്പിക്കുകയും ചെയ്തു.

സ്റ്റേഡിയത്തിലിരുന്നിരുന്ന സ്റ്റെഫാനി ചിരിച്ചുകൊണ്ട് കയ്യടിക്കുന്നത് ടിവി സ്‌ക്രീനിൽ ദൃശ്യമായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് വലിയ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 200 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെ (6) തുടക്കത്തിൽ തന്നെ നഷ്ടമായി.