സ്മിത്തിന്റെ വണ്ടർ ക്യാച്ച് 😳😳കണ്ണുതള്ളി പൂജാര 😳ഷോക്കായി ഇന്ത്യൻ ക്യാമ്പ്
പുരോഗമിക്കുന്ന ഇൻഡോർ ടെസ്റ്റ് മത്സരത്തിൽ പതിവുപോലെ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റിംഗ് നിരക്ക് കാര്യമായി ഒന്നും തന്നെ കാഴ്ചവെക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 109 റൺസിന് ഓൾഔട്ട് ആയപ്പോൾ, ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 197 റൺസിന് പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു.
എന്നാൽ, രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, മത്സരത്തിന്റെ മൂന്നാം ദിനം സ്റ്റംപ് എടുക്കുമ്പോൾ, 163 റൺസിന് ഓൾഔട്ട് ആയിരിക്കുകയാണ്. ഓസ്ട്രേലിയൻ നിരയിൽ സ്പിന്നർ നഥാൻ ലിയോൺ 8 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, ഇന്ത്യൻ നിരയിൽ അർദ്ധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 142 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതമാണ് പൂജാര 59 റൺസ് നേടിയത്.

മത്സരത്തിൽ പൂജാരയെ പുറത്താക്കാനായി സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ച് ശ്രദ്ധേയമായി. നഥാൻ ലിയോണിന്റെ ഓഫ് സ്റ്റംപ് ഡെലിവറി, ഫൈൻ ലെഗിലേക്ക് തൊടുത്തു വിടാൻ ആണ് പൂജാര ശ്രമിച്ചത്. എന്നാൽ, തന്റെ വലത് വശത്തേക്ക് വന്ന ബോൾ, സ്റ്റീവ് സ്മിത്ത് കൃത്യമായി ഒരു വൺ ഹാൻഡ് ഡൈവിൽ കൈപ്പിടിയിൽ ഒതുക്കി. സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് കാണികളെ അത്ഭുതപ്പെടുത്തിയെങ്കിലും, അത് ഇന്ത്യയുടെ ഇന്നിങ്സിന് കനത്ത നാശം വിതച്ചു എന്നതിനാൽ തന്നെ ഇന്ത്യൻ ആരാധകർക്ക് നിരാശയും സമ്മാനിച്ചു.
ഇത് 13-ാം തവണയാണ് നഥാൻ ലിയോൺ ചേതേശ്വർ പൂജാരയുടെ വിക്കറ്റ് വിഴുത്തുന്നത്. അതായത്, നഥാൻ ലിയോൺ ഒരു ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്ററുടെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എത്തിയ റെക്കോർഡ് ഇതായി. മത്സരത്തിൽ രണ്ട് ദിവസങ്ങൾ ശേഷിക്കെ, 10 വിക്കറ്റുകൾ ബാക്കിയുള്ള ഓസ്ട്രേലിയക്ക് 76 റൺസ് ആണ് വിജയലക്ഷ്യം. അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരമ്പരയിലെ ആദ്യ വിജയം നേടും.