ഉറപ്പാണ് ഈ 4 ടീമുകൾ 😵‍💫😵‍💫😵‍💫ഐപിൽ പ്ലേഓഫിൽ കയറും!! പ്രവചിച്ചു സ്റ്റീവ് സ്മിത്ത്| Steve smith Prediction On Ipl Playoff

Steve Smith Prediction On Playoff;ഐപിഎൽ 2023-ൽ ഫ്രാഞ്ചൈസികൾ ഒന്നും തന്നെ ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ സ്റ്റീവ് സ്മിത്തിൽ താൽപ്പര്യം പ്രകടിപ്പിക്കാതെ വന്നതോടെ, 103 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഈ സീസണിൽ ഉണ്ടാകില്ല എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ്, താൻ ഐപിഎൽ 16-ാം പതിപ്പിന്റെ ഭാഗമാകാൻ ഒരുങ്ങുന്നു എന്ന് സ്റ്റീവ് സ്മിത്ത് പ്രഖ്യാപിക്കുകയും, ശേഷം ഓസ്ട്രേലിയൻ താരം ഇത്തവണ കമന്ററി ബോക്സിൽ ആണ് പ്രത്യക്ഷപ്പെടാൻ ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു.

ഇപ്പോൾ, ഐപിഎൽ 2023-ൽ ഏതെല്ലാം ടീമുകൾക്കാണ് പ്ലേഓഫിൽ കളിക്കാൻ സാധ്യതയുള്ളത് എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. നാല് തവണ ഐപിഎൽ ചാമ്പ്യന്മാരായിട്ടുള്ള എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ പ്ലേഓഫിൽ എത്തും എന്നാണ് ഓസ്ട്രേലിയൻ താരം വിശ്വസിക്കുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ആണ് സ്റ്റീവ് സ്മിത്തിന്റെ പ്ലേഓഫ് സാധ്യത പട്ടികയിലെ രണ്ടാമത്തെ ടീം.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ ആയ, സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഇത്തവണ പ്ലേഓഫ് കളിക്കാൻ സാധ്യതയുള്ള ടീം ആണെന്ന് സ്റ്റീവ് സ്മിത്ത് കരുതുന്നു. ഐപിഎൽ 16-ാം പതിപ്പിൽ പ്ലേഓഫിൽ എത്താൻ സാധ്യത കൽപ്പിക്കുന്ന നാലാമത്തെ ടീം ആയി സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുത്തിരിക്കുന്നത് ലക്നൗ സൂപ്പർ ജിയന്റ്സിനെയാണ്. അതായത്, കഴിഞ്ഞ സീസണിലെ പ്ലേഓഫ് ഫിക്സ്ചറിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒഴിവാക്കി പകരം ചെന്നൈ സൂപ്പർ കിങ്സിനെ ഉൾപ്പെടുത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്ലേഓഫിൽ എത്തിയിട്ടുള്ള ടീം ആണ് ചെന്നൈ സൂപ്പർ കിങ്‌സ്. എന്നാൽ, കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് സിഎസ്കെ കാഴ്ചവച്ചത്. എന്നാൽ, ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള പ്രതിപാദനരായ കളിക്കാരെ സ്ക്വാഡിൽ എത്തിച്ച സിഎസ്കെ വലിയ ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും ആണ് ഐപിഎൽ 2023-ന് തയ്യാറെടുക്കുന്നത്. ഇതിന്റെ എല്ലാം പശ്ചാത്തലത്തിൽ തന്നെയാണ് സിഎസ്കെ ഇത്തവണ പ്ലേഓഫ് കളിക്കും എന്ന് സ്റ്റീവ് സ്മിത്ത് കരുതുന്നത്.Steve Smith Prediction On Playoff

3.5/5 - (2 votes)