ഫൈനലിൽ ഭാര്യക്ക് സെഞ്ച്വറി കയ്യടിക്കാൻ ഭർത്താവ് ഗ്രൗണ്ടിൽ 😱😱😱വീണ്ടും വൈറലായി സ്റ്റാർക്ക് ഫാമിലി

ലോക ക്രിക്കറ്റിൽ വളരെ അധികം ആരാധകരുള്ള ഒരു താരമാണ് മിച്ചൽ സ്റ്റാർക്ക്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും നമ്പർ വൺ പേസറായിട്ടുള്ള സ്റ്റാർക്കിനും ഒപ്പം തന്നെ ഏറെ പ്രശസ്തയാണ് അദേഹത്തിന്റെ ഭാര്യയും ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ അഭിഭാജ്യ ഘടകമായ അലീസ ഹീലി.ഇപ്പോൾ പുരോഗമിക്കുന്ന വനിതാ ലോകകപ്പിൽ മിന്നും ബാറ്റിങ് ഫോമിലാണ് വിക്കറ്റ് കീപ്പർ കൂടിയായ താരം.

അതേസമയം ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നിർണായക വനിതാ ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഫൈനലിൽ വെറും 138 പന്തിൽ നിന്നും 170 റൺസ് അടിച്ചെടുത്ത് ക്രിക്കറ്റ്‌ ലോകത്തിന്റെ കയ്യടികൾ സ്വന്തമാക്കുകയാണ് താരം. വനിതാ ലോകകപ്പ് ഫൈനലിൽ ചരിത്രം സൃഷ്ടിച്ച താരം അപൂർവ്വ റെക്കോർഡുകളും സ്വന്തം പേരിൽ കുറിക്കുകയാണ് ഇപ്പോൾ.ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്‌ലി ഓവലിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയൻ സ്കോർ 350 കടത്തിയതും ഹീലി ഇന്നിങ്സ് തന്നെയാണ്.

ഹീലി ബാറ്റിങ് പ്രകടനം കാണുവാൻ മിച്ചൽ സ്റ്റാർക്ക് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഭാര്യയുടെ ഓരോ റൺസിനും സ്റ്റാർക്ക് കയ്യടികൾ നൽകി സന്തോഷിച്ചത് മനോഹരമായ കാഴ്ചയായി മാറി.

ഹീലി ഇന്നിങ്സ് ഇതിഹാസങ്ങൾക്ക് പോലും സ്വപ്നം കാണാൻ കഴിയാത്ത ചില നേട്ടങ്ങൾക്ക് കൂടി താരത്തെ അവകാശിയാക്കി. മത്സരത്തിൽ വെറും 138 ബോളിൽ 26 ഫോർ അടക്കമാണ് താരം 170 റൺസ്‌ അടിച്ചത്. ഐസിസി ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വനിതാ താരവും കൂടാതെ ലിമിറ്റെഡ് ഓവർ ലോകകപ്പ് ചരിത്രത്തിൽ ഫൈനിൽ ഒരു ക്രിക്കറ്റ്‌ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഇത്‌.