ആന നോ ബോളുമായി മിച്ചൽ സ്റ്റാർക്ക് 😱നൂറ്റാണ്ടിലെ മോശം ബോളിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം (കാണാം വീഡിയോ )

ഓസ്‌ട്രേലിയ ശ്രീലങ്ക ടി20 പരമ്പരയിലെ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ടി20 മത്സരം, ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ സംബന്ധിച്ചിടത്തോളം തന്റെ കരിയറിൽ മറക്കാനാകാത്ത ദിവസമായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ വിചിത്രമായ ഡെലിവറി എന്നോ, അല്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കണ്ട ഏറ്റവും മോശം ഡെലിവറിയെന്നോ വിളിക്കാവുന്ന ഒരു ഡെലിവറിക്കാണ് മത്സരത്തിൽ മിച്ചൽ സ്റ്റാർക്ക്‌ എറിഞ്ഞ 18-ാം ഓവറിൽ ലോക ക്രിക്കറ്റ്‌ സാക്ഷ്യം വഹിച്ചത്.

ഡെത്ത് ഓവറുകളിൽ ബാറ്റർമാർ റൺസുകൾ അടിച്ചുകൂട്ടുന്ന ടി20 ഫോർമാറ്റിൽ, ബൗളിംഗ് ടീമിന്റെ ക്യാപ്റ്റൻമാർ എപ്പോഴും തങ്ങളുടെ ടീമിലെ വജ്രായുധങ്ങളെയാണ് അവസാന ഓവറുകളിലേക്ക് മാറ്റി വെക്കാറുള്ളത്. പതിവ് പോലെ, ശ്രീലങ്കയെ റൺസ് ഉയർത്തുന്നതിൽ നിന്ന് തടയാൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഇന്നിംഗ്സിലെ 18-ാം ഓവർ എറിയാൻ പന്ത് സ്റ്റാർക്കിന് കൈമാറി. ആദ്യ ബോളിൽ ഒരു ബൗണ്ടറി വഴങ്ങിയത് ഒഴിച്ചു നിർത്തിയാൽ, മികച്ച രീതിയിലാണ് സ്റ്റാർക്ക്‌ ബൗളിംഗ് തുടർന്നത്.

എന്നാൽ, ശ്രീലങ്കൻ ക്യാപ്റ്റൻ ഷനകയ്ക്കെതിരെ എറിഞ്ഞ ഓവറിലെ അഞ്ചാം ഡെലിവറി, ഒരു ഓഫ്-കട്ടർ എറിയാനാണ് സ്റ്റാർക്ക് ശ്രമിച്ചത്. എന്നാൽ, പന്ത് സ്റ്റാർക്ക് പ്രതീക്ഷിച്ചത് പോലെ വഴങ്ങിയില്ല എന്ന് മാത്രമല്ല, ബാറ്റ്സ്മാന്റെ തലയ്ക്ക് മുകളിലൂടെ ഒഴിഞ്ഞു മാറി ഉയർന്ന പന്ത്, വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കാതെ വന്നതോടെ പന്ത് ബൗണ്ടറി ലൈൻ കടന്നു പോയി.

“നോ ബോൾ, ഫോർ, ഫ്രീ ഹിറ്റ്” ഈ കോമ്പിനേഷൻ നമ്മൾ ഇതിനു മുമ്പും ക്രിക്കറ്റിൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും, സ്റ്റാർക്കിന്റെ ഡെലിവറിയുടെ വിചിത്രമായ വശം വീഡിയോയിലൂടെ കണ്ടറിയുക തന്നെ ചെയ്യണം. മത്സരത്തിൽ, 4 ഓവർ എറിഞ്ഞ സ്റ്റാർക്ക് വിക്കറ്റുകൾ നേടാതെ 30 റൺസ് വഴങ്ങി. എന്നിരുന്നാലും, പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ച ഓസ്ട്രേലിയ, ഇതിനോടകം തന്നെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.