ഐഡിയ സ്റ്റാർ സിംഗർ താരം ശ്രീനാഥ് വിവാഹിതനായി.. | താര നിബിഢമായി ശ്രീനാഥിന്റെ കല്യാണം | Star Singer Fame Sreenath Marriage

Star Singer Fame Sreenath Marriage Malayalam : ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കരൻ. 2009ലെ സ്റ്റാർ സിംഗർ വിജയിയാണ് ശ്രീനാഥ്.തമിഴ് നടൻ വിജയിയുടെ സിനിമയിലെ ഗാനങ്ങൾ പടിയാണ് ശ്രീനാഥ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. കച്ചേരികളും സ്റ്റേജ് ഷോകളുമൊക്കെയായി സ്വദേശത്തും വിദേശത്തുമൊക്കെ പ്രോഗ്രാം അവതരിപ്പിക്കുന്ന താരമാണ് ശ്രീനാഥ്.

പല ആൽബം സോങ്ങുകളും ഷോർട് ഫിലിമുകളും ഇതിനോടകം തന്നെ ശ്രീനാഥ് ചെയ്തിട്ടുണ്ട്. പിന്നണി ഗായകനായി സിനിമാ ലോകത്ത് ചേക്കേറിയ ശ്രീനാഥ് പിന്നീട് സംഗീത സംവിധായകനായി മാറുകയും ചെയ്തു. മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗിലൂടെ ശ്രീനാഥ് ശിവശങ്കരൻ സംഗീത സംവിധാനം നിർവ്വഹിച്ചത്. പഠിച്ചു കൊണ്ടിരിക്കെ തന്നെ പല കലാ വേദികളിലും ഗായകനായി ശ്രദ്ധ നേടിയ കലാകാരനാണ് ശ്രീനാഥ്. പിന്നീട് ഐഡിയ സ്റ്റാർ സിങ്ങർ ഷോയിലൂടെ ഗാന ലോകത്ത് ശ്രദ്ധനേടി.

ബിസിനസ് അഡ് മിനിസ്‌ട്രേഷനിലും ബിരുദവും ബിരുദാനന്താര ബുരുതവും നേടിയ വ്യക്തിയാണ് ശ്രീനാഥ് ശിവശങ്കരൻ. സുരേഷ് ഗോപി നായകനായിഎത്തിയ പുതിയ ചിത്രം മെയ് ഹും മൂസ എന്ന ചിത്രത്തിലൂടെ വീണ്ടും സംഗീത സംവിധായകനായി ശ്രീനാഥ് ജനങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. മുപ്പത്തിരണ്ടുകാരനായ ശ്രീനാഥിന്റെ വിവാഹ വാർത്തയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് താരം വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പങ്കുവെച്ചത്.

താരത്തിന്റെ എൻകേയ്ജ്മെന്റ് അടുത്തിടെയാണ് കഴിഞ്ഞിരുന്നു. തന്റെ വളരെ അടുത്ത സുഹൃത്തായ അശ്വതിയെയാണ് വധു. ഇരുവരും ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലെത്തിയത്. ഇരുവരുടെയും മോതിരം മാറൽ ചടങ്ങിന്റെ ഫോട്ടോ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തര വിദ്യാർത്ഥിനിയാണ് അശ്വതി. ഇപ്പോളിതാ ഇരുവരും വിവാഹിതരായിരിക്കുകയാണ്. വിവാഹ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ.

Rate this post