
റോയൽസിൽ രക്ഷയില്ല 😳😳പരാഗ് നീ പഴയ RCBക്കാരനോ?? ഞെട്ടി ആരാധകർ
ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് അതിന്റെ നിർണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വിജയിച്ച് പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. കളിക്കാരുടെ സ്ഥിരതയില്ലായ്മയും മോശം ബൗളിംഗ് പ്രകടനവും ആണ് ഈ സീസണിൽ രാജസ്ഥാനെ ഈ നിലയിൽ എത്തിച്ചിരിക്കുന്നത്.
അതേസമയം, വ്യക്തിഗത നിലയിൽ രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ റിയാൻ പരാഗ് തന്റെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. റിയാൻ പരാഗിന് രാജസ്ഥാൻ റോയൽസ് നിരവധി അവസരങ്ങൾ നൽകിയെങ്കിലും, അതൊന്നും അദ്ദേഹത്തിന് മുതലെടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ തന്നെ പരാഗ് തുടർച്ചയായി ഫോം കണ്ടെത്താൻ പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന് കൂടുതൽ അവസരം നൽകിയതിനെതിരെ ആരാധകർ രംഗത്ത് വന്നിരുന്നു.
എന്നാൽ, ക്യാപ്റ്റൻ സഞ്ജു സാംസണും പരിശീലകൻ കുമാർ സംഘകാരയും റിയാൻ പരാഗിനെ പിന്തുണച്ച് രംഗത്ത് എത്തുകയാണ് ചെയ്തത്. നെറ്റ്സിൽ പരാഗ് നന്നായി പെർഫോം ചെയ്യുന്നുണ്ട് എന്നാണ് സംഘക്കാര ന്യായവാദം ആയി ഉന്നയിച്ചത്. മാത്രമല്ല കഴിഞ്ഞ രഞ്ജി സീസണിലും പരാഗ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ഐപിഎൽ സീസൺ വന്നപ്പോൾ വീണ്ടും അദ്ദേഹം നിറംമങ്ങുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതിന്റെ ഫലമായി അദ്ദേഹത്തിന് ഇപ്പോൾ പ്ലെയിങ് ഇലവനിൽ തന്റെ സ്ഥാനം നഷ്ടമായിരിക്കുന്നു.
അതേസമയം, ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുന്നത് റിയാൻ പരാഗിന്റെ ഒരു പഴയ ചിത്രമാണ്. പണ്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകനായിരുന്ന റിയാൻ പരാഗ്, ഒരു ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. എന്തുതന്നെയായാലും, ഇന്നത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം നേടേണ്ടത് മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാണ്.
Come to RCB @ParagRiyan
I believe in you king pic.twitter.com/V6f8s3jwQU— Jayant (@paandeyyyy) May 12, 2023