ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നതായ റോഡ് സേഫ്റ്റി ടൂർണമെന്റിന് ആവേശ തുടക്കം. നിർണായക ടൂർണമെന്റിലെ ആദ്യത്തെ മാച്ചിൽ സച്ചിൻ നായകനായ ഇന്ത്യ ലെജൻഡ്സും ജോണ്ടി റോഡ്സ് നായകനായ സൗത്താഫ്രിക്കൻ ലെജൻഡ്സ് ടീമുമാണ് ഏറ്റുമുട്ടുന്നത്.
ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ലെജൻഡ്സ് ടീമിനായി ഓപ്പണിങ് ജോഡിയായി എത്തിയത് സച്ചിനും നമാൻ ഓജയുമാണ്. ഇതിഹാസങ്ങൾ അണിനിരക്കുന്ന ടൂർണമെന്റ് എല്ലാ അർഥത്തിലും ക്രിക്കറ്റ് പ്രേമികൾക്കും വിരുന്നായി മാറുമെന്നത് തീർച്ച.

അതേസമയം ക്രിക്കറ്റ് ദൈവം എന്ന് അറിയപെടുന്ന സച്ചിൻ ബാറ്റിംഗ് കാണാൻ ആഗ്രഹിച്ച കായിക പ്രേമികൾക്ക് പക്ഷെ അല്പം നിരാശ നൽകിയാണ് സച്ചിൻ വിക്കെറ്റ് നഷ്ടമായത്. പവർപ്ലെയിൽ പതിവ് ശൈലിയിൽ ഷോട്ടുകൾ കളിച്ച് മുന്നേറിയ സച്ചിൻ 1 5ബോളിൽ 2 ഫോറുകൾ അടക്കം 16 റൺസ് നേടി പുറത്തായി. ഒരു വൻ ഷോട്ടിനുള്ള സച്ചിൻ ശ്രമം ക്യാച്ചിൽ കുരുങ്ങി പാഴായി വിക്കെറ്റ് നഷ്ടമായി.
A short stay for Sachin Tendulkar in the first match of Road Safety World Series 2022.
— CricTracker (@Cricketracker) September 10, 2022
📸: Voot
#SachinTendulkar #RoadSafetyWorldSeries #CricketTwitter pic.twitter.com/K0L1KOjrNt
ഇന്ത്യൻ ലെജൻഡ്സ് പ്ലെയിങ് ഇലവൻ :Sachin Tendulkar(c), Naman Ojha(w), Suresh Raina, Yuvraj Singh, Yusuf Pathan, Irfan Pathan, Stuart Binny, Manpreet Gony, Munaf Patel, Rahul Sharma, Pragyan Ojha
സൗത്താഫ്രിക്ക ലെജഡ്സ് പ്ലെയിങ് ഇലവൻ :Henry Davids, Morne van Wyk(w), Alviro Petersen, Jacques Rudolph, Jonty Rhodes(c), Johan Botha, Eddie Leie, Johan van der Wath, Garnett Kruger, Makhaya Ntini, Andrew Puttick