Thriller; ലാസ്റ്റ് ബോൾ ത്രില്ലർ മാച്ച്!! ജയം നേടി ലങ്കൻ ടീം പരമ്പരയും സ്വന്തം
ശക്തരായ ഓസ്ട്രേലിയക്ക് എതിരെ മറ്റൊരു ജയം നേടി ഏകദിന പരമ്പര കരസ്ഥമാക്കി ലങ്കൻ ടീം. ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് അവസാന ഓവറിൽ ലങ്കയുടെ ജയം. അവസാന ബോൾ വരെ ആവേശം നീണ്ടുനിന്ന കളിയിൽ 4 റൺസ് ജയമാണ് ലങ്കൻ സംഘം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ശ്രീലങ്ക 3-1ന് മുന്നിലെത്തി.
അവസാന ഓവർ വരെ സസ്പെൻസ് നിലനിന്ന കളിയിൽ ലങ്ക ഉയർത്തിയ 258 റൺസിന് മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് നേടാൻ കഴിഞ്ഞത് 254 റൺസ് മാത്രം.നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയുടെ ടോപ്പ് ഓർഡർ 34-3 എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും ചരിത് അസലങ്കയും (110), ധനഞ്ജയ ഡി സിൽവയും (60) ചേർന്ന് 101 റൺസിന്റെ പാർട്ണർഷിപ്പ് നേടിയാണ് ലങ്കൻ ടോട്ടൽ 258ലേക്ക് എത്തിച്ചത്.
ലങ്കൻ നിരയിൽ ടോപ് ഓർഡർ ബാറ്റ്സ്മാന്മാർ എല്ലാം തന്നെ കളി മറന്നപ്പോൾ കയ്യടികൾ നേടിയത് യുവ താരമായ അസലങ്ക തന്നെ. വെറും 106 ബോളിൽ 10 ഫോറും 1 സിക്സ് അടക്കം 110 റൺസ് അടിച്ച താരം ലങ്കൻ സ്കോർ 250 കടത്തി.
Well Played, David Warner!#Cricket #AUSvSL #SLvAUS #Australia #DavidWarner pic.twitter.com/fb1ZBhpDzG
— CRICKETNMORE (@cricketnmore) June 21, 2022
മറുപടിയായി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയൻ നിരയിൽ ഫിഞ്ച് ഡക്കിന് പുറത്തായപ്പോൾ ശ്രീലങ്ക മിന്നും തുടക്കം നേടി. പക്ഷേ മറ്റൊരു ഓപ്പണർ ഡേവിഡ് വാർണർ തന്റെ ക്ലാസ്സ് ബാറ്റിങ് പുറത്തെടുത്തു.തന്റെ 19-ാം ഏകദിന സെഞ്ച്വറിയിലേക്ക് വാർണർ മുന്നേറിയത് ലങ്കൻ നിരയിൽ ആശങ്കയായി മാറിയെങ്കിലും താരം സ്കോർ 99നിൽക്കേ പുറത്തായി.അവസാന ഓവറിൽ ചാമിക കരുണരത്നെയുടെ പന്തിൽ ലെഗ് ബിഫോർ വിക്കറ്റിൽ കുടുങ്ങി 35 റൺസുമായി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കമ്മിൻസ് പുറത്തായതോടെ ലങ്കൻ ടീം ജയം ഉറപ്പിച്ചു.