ആരാണ് ഈ ലേഡി സ്റ്റാർ 😱😱ലേലത്തിലെ ഹൈദരാബാദ് സ്റ്റാർ ആരെന്ന് അറിയാം

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആവേശപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനഞ്ചാം സീസൺ ആരംഭം കുറിക്കുന്നതിനായി തന്നെയാണ്. മാർച്ച്‌ 26ന് കൊൽക്കത്ത : ചെന്നൈ മത്സരത്തോടെ പുത്തൻ സീസണിന് തുടക്കം കുറിക്കുമ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറുന്നത് പുതിയ രണ്ട് ടീമുകൾ വരവ് കൂടിയാണ്.

അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരി 13,14 തീയതികളിൽ നടന്ന ഐപിഎൽ താരലേലം, താരങ്ങൾക്ക് വേണ്ടിയുള്ള ബിഡ്ഡിംഗുകൾക്കൊപ്പം തന്നെ ലേലത്തിൽ പങ്കെടുത്ത ഫ്രാഞ്ചൈസി ഓണർമാരാലും ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുകയാണ്. കെകെആർ ഓക്ഷൻ ടേബിളിൽ ഷാരൂഖ് ഖാന്റെ മക്കളായ ആര്യൻ ഖാനും സുഹാന ഖാനും എത്തിയത്, വാർത്താ കോളങ്ങളിൽ ഇടം നേടിയിരുന്നു. എന്നാൽ, ആരാധകർക്കിടയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, ജനപ്രീതി നേടിയതും സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ബിഡ് വിളിച്ചിരുന്ന ആ യുവതി ആയിരുന്നു.

‘ആരാണ് ആ ഹൈദരാബാദ് ഓക്ഷൻ ടേബിളിൽ ഉണ്ടായിരുന്ന ആ യുവതി’, ‘ഹൈദരാബാദിന്റെ ഉടമ ആരാണ്’ തുടങ്ങിയ ചോദ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും ആകെ നിറഞ്ഞു നിന്നിരുന്നു. അത് സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ ആണെന്ന് അറിഞ്ഞതോടെ, ‘ആരാണ് കാവ്യ മാരൻ’ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. യഥാർത്ഥത്തിൽ ആരാണ് കാവ്യ മാരൻ?

സൺ ഗ്രൂപ്പ് ചെയർമാനും മാധ്യമ വ്യവസായിയുമായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയാണ് ഈ 30-കാരി. കാവ്യ ഇതിനു മുമ്പ് സൺ ടിവിയുടെ സൺ മ്യൂസിക്കിലും എഫ്എം ചാനലുകളിലും മേൽനോട്ടം വഹിച്ചിരുന്നു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്ന എം കരുണാനിധിയുടെ മരുമകനാണ് കാവ്യയുടെ അച്ഛൻ കലാനിധി മാരൻ. കാവ്യയുടെ അമ്മാവൻ ദയാനിധി മാരൻ ചെന്നൈ സെൻട്രലിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.