❝അവൻ എല്ലാം അറിയാം!!സഞ്ജു ഒപ്പം ഇന്നിങ്സിനെ പുകഴ്ത്തി ശ്രേയസ് അയ്യർ❞|Sanju Samson
ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, മികച്ച ഫോം തുടരുകയാണ് ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ. ഇംഗ്ലണ്ട് പര്യടനത്തിൽ മോശം ഫോമിലൂടെ കടന്നുപോയ അയ്യർക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന രണ്ട് ഏകദിനങ്ങളിലും അർധ സെഞ്ചുറി പ്രകടനവുമായി വിമർശകരുടെ വായ അടപ്പിച്ചിരിക്കുകയാണ് ശ്രേയസ് അയ്യർ.
ആദ്യ മത്സരത്തിൽ 54 റൺസ് നേടിയ ശ്രേയസ് അയ്യർ, രണ്ടാം മത്സരത്തിൽ 63 റൺസ് നേടിയിരുന്നു. മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടുമെന്ന പ്രതീക്ഷയും ശ്രേയസ് അയ്യർ പങ്കുവെച്ചു. “എന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ ഞാൻ പുറത്തായ രീതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിരാശയുണ്ട്. മത്സരത്തിൽ അനായാസം ഇന്ത്യയെ എനിക്ക് ജയത്തിലേക്ക് നയിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടായിരുന്നു. അടുത്ത മത്സരത്തിൽ സെഞ്ച്വറി നേടണം എന്നാണ് ആഗ്രഹിക്കുന്നത്,” ശ്രേയസ് അയ്യർ പറഞ്ഞു.

മത്സരത്തിൽ, നാലാം വിക്കറ്റിൽ ശ്രേയസ് അയ്യരും സഞ്ജു സാംസണും (54) ചേർന്ന് 99 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. മത്സരത്തിലെ സഞ്ജുവുമൊത്തുള്ള കൂട്ടുകെട്ടിനെ കുറിച്ച് അയ്യർ പറയുന്നത് ഇങ്ങനെ, “സഞ്ജു ക്രീസിലെത്തുമ്പോൾ, ഞാൻ 20 ബോൾ നേരിട്ടിരുന്നു. അന്നേരം കളിയിൽ ഇനി എങ്ങനെ മുന്നോട്ടു പോകണം എന്നതിനെക്കുറിച്ച് എനിക്ക് ഒരു ബോധ്യമുണ്ടായിരുന്നു. സഞ്ജു ആക്രമണ ബാറ്റിംഗ് കാഴ്ചവെക്കാൻ തുടങ്ങി, സ്പിന്നർമാരെ സഞ്ജു ആക്രമിച്ചു കളിച്ചു. ഞങ്ങൾ തമ്മിൽ നല്ല ധാരണ ഉണ്ടായിരുന്നു.”
Sanju samson Left- handed Six 🔥💥@IamSanjuSamson #SanjuSamson pic.twitter.com/VsoRs3oXog
— Cric-Talk™ (@SachinKumarCric) July 24, 2022
മത്സരത്തിൽ അക്സർ പട്ടേൽ (64*) അർധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയിരുന്നു. “കളിയുടെ അവസാന ഘട്ടമായപ്പോൾ, ഞങ്ങൾ ഒരുമിച്ചിരിക്കുകയായിരുന്നു. ദ്രാവിഡ് ഭായ് നിർദേശങ്ങൾ കൈമാറി കൊണ്ടിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ക്യാമ്പിൽ വലിയ ആശങ്കകൾ ഒന്നുമുണ്ടായിരുന്നില്ല, കാരണം ഞങ്ങൾ ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്തിട്ടുള്ളതാണ്. അക്സറിന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്,” ശ്രേയസ് അയ്യർ പറഞ്ഞു.