അന്നത്തെ ഷമിയും ബുംറയും ഒരാൾ 😱തിളങ്ങിയ കരിയറുമായി ഈ താരം

എഴുത്ത് :പ്രണവ് തെക്കേടത്ത്[ക്രിക്കറ്റ്‌ കാർണിവൽ ];അയാൾ ആ കരിയർ ആരംഭിക്കുമ്പോൾ, കപിൽ ദേവിന്റെ ആ മനോഹര കരിയർ അവസാനത്തോടടുക്കുകയായിരുന്നു, കപിലിന്റെ ലെഗസി കാത്തു സൂക്ഷിക്കാൻ ആരുയർന്നുവരുമെന്നുള്ള ചിന്തക്കിൾക്കിടയിൽ കർണ്ണാടകയിൽ നിന്ന് ആ മെലിഞ്ഞു നീളം വെച്ച ജവഗൽ ശ്രീനാഥ് എന്ന പയ്യൻ തയ്യാറാവുകയായിരുന്നു ഇന്ത്യയുടെ പേസ് ബാറ്ററി നയിക്കാൻ.

ഇന്ന് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പേസ് ബൗളേഴ്‌സ് ലോകത്തെവിടെയും തിളങ്ങുകയാണ്, അവർ തെളിയിക്കുകയാണ് ഏതൊരു പോരാട്ടത്തിനും ഞങ്ങൾ തയ്യാറാണെന്ന്, ഒരു സംശയവുമില്ല സഹീറിന്റെയും, കപിൽ ദേവിന്റെയും രൂപത്തിൽ നമ്മൾ മികച്ച പേസ് ബൗളേഴ്‌സിനെ ദര്ശിച്ചിട്ടുണ്ട്, പക്ഷെ ഫാസ്റ്റ്സ്റ്റ് ഇന്ത്യൻ ബൗളർ എന്ന ബഹുമതി അത് അയാൾക്കായിരുന്നു, ഒരു കാലത്തയാളിലായിരുന്നു ഇന്ത്യയുടെ പേസ് ബൗളിങ് സ്വപ്നങ്ങൾ ആരംഭിച്ചതും അവസാനിച്ചതും.

സഹീർ ഖാനും, ഇഷാന്തും തകർക്കുന്നത് വരെ ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ കൂടുതൽ വിക്കെറ്റ് നേടിയവരിൽ രണ്ടാമനായിരുന്നു അദ്ദേഹം ഏകദിന ക്രിക്കറ്റിൽ ഇന്നും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന ബഹുമതി അയാളിലാണ്, ശ്രീനാഥിലൊരു ബാറ്സ്മാനുവേണ്ട ചെറിയ കഴിവുകൾ ഒളിഞ്ഞിരുന്നെങ്കിലും, ആ കഴിവുകൾ പൂർണമായി വിനിയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല, പക്ഷെ പലപ്പോഴും പിഞ്ച് ഹിറ്ററായി അയാൾ അവതരിച്ചിരുന്നു.

അയാളിലെ ആ പേസ് ബോളറുടെ വലിയ ഹൃദയത്തിന്റെ ഓർമ്മപ്പെടുത്തലാണ് 1996ൽ സൗത്താഫ്രിക്കക്കെതിരെ അഹമ്മദാബാദിലെ ആ പൊടി പാറിയ പിച്ചിലെ പ്രകടനം. 170 റൺസ് ജയിക്കാൻ വേണ്ട സൗത്ത് ആഫ്രിക്കക്കെതിരെ അദ്ദേഹം പുറത്തെടുത്ത ആ ബൗളിംഗ് പ്രകടനം 6/21 അയാൾക്കെന്നും അഭിമാനത്തോടെ ഓർക്കാം, സ്പിന്നേഴ്‌സിനായി ഒരുക്കിയ ആ പിച്ചിൽ ഒരു ഫാസ്റ്റ് ബൗളർ ആ വലിയ റൺ അപ്പിലൂടെ ഒരു ദിനം മുഴുവൻ ഓടി എറിഞ്ഞത്, ഒരു ധൈര്യപ്പെടുത്തുന്ന അല്ലെങ്കിൽ ആവേശപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു.

ഒരുപക്ഷെ പരിക്കുകൾ അയാളെ വേട്ടയാടിയിട്ടില്ലായിരുന്നുവെങ്കിൽ, അയാൾ ഇതിലും ഒരുപാട് നേട്ടങ്ങൾ കൊയ്യുമായിരുന്നു, അതെ പരിക്കുകൾ മൂലം അയാളുടെ കരിയർ ഒരിക്കലും പൂര്ണമായാസ്വദിക്കാൻ നമുക്ക് സാധിച്ചിരുന്നില്ല, പക്ഷെ ഇന്നും ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടി വരുന്ന ആദ്യ മുഖം അതായാളുടേതാണ് ആ എൻജിനീയറുടേതാണ്.