ഞാൻ കളിച്ചിരുന്നേൽ മൂന്ന് ലോകക്കപ്പ് കൂടി ഇന്ത്യ നേടിയേനെ 😱😱മാസ്സ് പ്രതികരണവുമായി ശ്രീശാന്ത്

ഇന്ത്യൻ ദേശീയ ടീമിനായി കളിച്ച മലയാളി ക്രിക്കറ്റർമാരുടെ എണ്ണം വളരെ കുറവാണ്. അവരിൽ ആരെല്ലാം ഇന്നും ക്രിക്കറ്റ് ആരാധകർക്ക് പരിചിതരാണ് എന്ന് പരിശോധിച്ചാൽ അവരുടെ എണ്ണം വളരെ വിരളമാകും. എന്നാൽ, ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മാത്രമല്ല ലോക ക്രിക്കറ്റ് ആരാധകർ തന്നെ ഓർത്തുവയ്ക്കുന്ന ഒരു പേരാണ് എസ് ശ്രീശാന്ത്. കേരളത്തിന്റെ അഭിമാനമായ എസ് ശ്രീശാന്ത് ഒരുകാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്നു.

പ്രത്യേകിച്ച് 2007 പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ, പാകിസ്താനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് ശ്രീശാന്തിന്റെ ഫൈൻ ലെഗിലെ ക്യാച്ച് ആയിരുന്നു. ആ ക്യാച്ച് ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയങ്ങളിൽ മായാതെ കിടക്കുന്നു. മാത്രമല്ല, 1983-ന് ശേഷം ഇന്ത്യ 2011-ൽ രണ്ടാമതും ഏകദിന ലോകകപ്പ് ഉയർത്തിയപ്പോൾ ശ്രീശാന്ത് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 2007, 2011 ലോകകപ്പുകളിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ഭാഗമായ വളരെ ചുരുക്കം താരങ്ങളിൽ ഒരാളാണ് ശ്രീശാന്ത്.

പിന്നീട്, ഒരു ഐപിഎൽ മാച്ച് ഫിക്സിങ് വിവാദത്തിൽ ഏർപ്പെട്ട ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയർ അതോടെ നിലക്കുകയായിരുന്നു. 39 വയസ്സുകാരനായ ശ്രീശാന്ത് വർഷങ്ങൾക്കുശേഷം കേരള ടീമിന് വേണ്ടി വീണ്ടും കളിച്ചെങ്കിലും ഇപ്പോൾ പരിക്കു മൂലം ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.

ഇപ്പോൾ, കിക്ചാറ്റിന്റെ ഷെയർചാറ്റ് ഓഡിയോ ചാറ്റ്റൂമിൽ സംസാരിക്കുകയായിരുന്ന ശ്രീശാന്ത് ഒരു രസകരമായ കാര്യം പറഞ്ഞിരിക്കുകയാണ്. “ഞാൻ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ 2015, 2019, 2021 ലോകകപ്പുകളിൽ ഇന്ത്യ ജേതാക്കളായേനെ,” ശ്രീശാന്ത് പറഞ്ഞു. താൻ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും ഇപ്പോൾ മികച്ച രീതിയിൽ അവരുടെ കരിയർ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് എന്നും ശ്രീശാന്ത് പറഞ്ഞു.