ശ്രീശാന്ത് വീണ്ടും ബൗൾ ചെയ്യാൻ എത്തുന്നു!!!വീരുവും പത്താനും എല്ലാം കളിക്കാൻ എത്തും

മലയാളി ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം ഇഷ്ട താരമാണ് പേസർ എസ്‌.ശ്രീശാന്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ശ്രീശാന്ത് വീണ്ടും ബോൾ ചെയ്യാൻ എത്തുന്നതായ വാർത്തകൾ പുറത്തേക്ക് വരികയാണ് ഇപ്പോൾ.ലെജൻഡ്സ് ക്രിക്കറ്റ്‌ ലീഗ് സീസൺ രണ്ടിൽ ശ്രീശാന്തും കളിക്കാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് സീസണ്‍ രണ്ടിൽ എസ്‌.ശ്രീശാന്തും കൂടാതെ പാകിസ്ഥാൻ മുൻ നായകൻ മിസ്ബ ഉൾ ഹഖും കളിക്കാൻ എത്തുമെന്നുള്ള കാര്യത്തിലാണ് ഇപ്പോൾ സ്ഥീകരണമായത്. നേരത്തെ ഇന്ത്യൻ സ്റ്റാർ താരങ്ങളായ വീരേന്ദർ സെവാഗ്, പ്രവീൺ താംബെ, നമൻ ഓജ, സുബ്രമണ്യം ബദരീനാഥ്, സ്റ്റുവർട്ട് ബിന്നി,ഇർഫാൻ പത്താൻ, യൂസഫ് പത്താൻ എന്നിവരും സീസണിന്റെ ഭാഗമായി കളിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇന്ത്യൻ താരങ്ങളെ കൂടാതെ ലെജൻഡ്സ് ക്രിക്കറ്റ്‌ ലീഗ് രണ്ടാമത്തെ സീസണിൽ മുരളീധരൻ, മോണ്ടി പനേസർ,അസ്ഗർ അഫ്ഗാൻ തുടങ്ങിയ താരങ്ങളും കളിക്കാൻ എത്തും. ശ്രീയുടെ വരവോടെ വീണ്ടും മിസ്‌ബ : ശ്രീശാന്ത് പോരാട്ടം കൂടി കാണാൻ കഴിയും. നേരത്തെ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് 2007ൽ മിസ്ബ ഉൾ ഘഖ് ക്യാച്ച് ശ്രീശാന്ത് നേടിയതോടെ ടീം ഇന്ത്യക്ക്‌ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

2007ലെ ടി :20 ലോകക്കപ്പ്,2011ലെ ഏകദിന ലോകക്കപ്പ് എന്നിവ സ്വന്തമാക്കിയ ഇന്ത്യൻ ടീം ഭാഗമായിരുന്ന ശ്രീശാന്ത് തന്റെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്കുള്ള തിരിച്ചു വരവിലെ സന്തോഷം തുറന്ന് പറഞ്ഞു. “ഞാൻ ഗ്രൗണ്ടിൽ തിരികെ എത്തുന്നതിലും ഇതിഹാസങ്ങൾ ഭാഗമായി കളിക്കുന്നതിലും ഏറെ ആവേശത്തിലാണ് ” ശ്രീ ഇപ്രകാരം പറഞ്ഞു