ഒടുവിൽ കരിയർ ഏൻഡിൽ കരയിപ്പിച്ച് ശ്രീശാന്ത് 😱വിരമിക്കൽ പ്രഖ്യാപനം നാടകീയമായി

മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം നിരാശ നൽകി സ്റ്റാർ പേസർ എസ്‌. ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി തന്റെ വിരമിക്കാനുള്ള സർപ്രൈസ് തീരുമാനം വിശദീകരിച്ച ശ്രീശാന്ത് വളരെ വൈകാരികമായി എല്ലാത്തിനും നന്ദി പറഞ്ഞു.

ഇന്ത്യൻ കുപ്പായത്തിൽ മൂന്ന് ഫോർമാറ്റിലും ശ്രദ്ധേയമായ അനേകം പ്രകടനങ്ങൾ അടക്കം പുറത്തെടുത്ത ശ്രീശാന്ത് ഇതോടെ തന്റെ എല്ലാവിധ ക്രിക്കറ്റ്‌ കരിയറിനും അവസാനം കുറിച്ചിരിക്കുകയാണ്.നീണ്ട നാളത്തെ ക്രിക്കറ്റ്‌ കരിയറിൽ വിവാദങ്ങളും വിലക്കും അടക്കം നേരിട്ട ശ്രീക്ക് ഇക്കഴിഞ്ഞ ഐപിൽ മെഗാതാരലേലത്തിനും നിരാശ മാത്രമാണ് നേടുവാൻ കഴിഞ്ഞത്. മെഗാ താരലേലത്തിൽ ടീമുകൾ ആരും തന്നെ ശ്രീയെ സ്‌ക്വാഡിലേക്ക് വിളിച്ചെടുത്തുരുന്നില്ല. അതേസമയം കേരള രഞ്ജി ടീമിന്റെ ഭാഗമായിരുന്ന ശ്രീശാന്തിന് സീസണിലെ രണ്ടാം മത്സരത്തിന് മുൻപ് പരിക്ക് പിടിപ്പെട്ടിരുന്നു.

ഗുരുതര പരിക്കിനെ തുടർന്ന് താരം സർജറിക്ക് അടക്കം വിധേയനായിരുന്നു. തുടർന്നാണ് എല്ലാ ക്രിക്കറ്റിൽ നിന്നും താരം വിരമിക്കുന്നതായി അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി 27 ടെസ്റ്റുകളിൽ നിന്നും 87 വിക്കറ്റുകൾ വീഴ്ത്തിയ ശ്രീ 53 ഏകദിനങ്ങളിൽ നിന്നും 75 വിക്കറ്റും അടക്കം വീഴ്ത്തി. 2013ലെ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനായി കളിക്കവേ ഒത്തുകളി ആരോപണം ഉയർന്ന ശ്രീശാന്തിന് പിന്നീട് ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിലക്കാണ് ബിസിസിഐ നൽകിയത്. ശേഷം ശക്തമായ നിയമ പോരാട്ടങ്ങൾ ഒടുവിൽ കുറ്റവിമുതനായ ശ്രീക്ക് പിന്നീട് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല.