നടക്കാൻ പോലും വയ്യ 😱വീണ്ടും പരിക്കിലായി ശ്രീശാന്ത് :ഇന്നത്തെ രഞ്ജി മത്സരം കളിക്കില്ല

മലയാളി ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ ആവേശപൂർവ്വം കാത്തിരിക്കുന്നത് കേരള ടീമിന്റെ രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിനായി. ഇന്ന് ഗുജറാത്തിന് എതിരെയാണ് കേരള ടീമിന്റെ രണ്ടാം മത്സരം. എന്നാൽ കേരള ടീമിന് തിരിച്ചടിയായി മാറുകയാണ് സീനിയർ പേസർ ശ്രീശാന്ത് പരിക്ക്.

കേരള ടീമിന്റെ രഞ്ജി ട്രോഫി പ്രതീക്ഷകൾക്ക് എല്ലാം തന്നെ കനത്ത തിരിച്ചടി നല്‍കിയാണ് സീനയര്‍ പേസറായ ശ്രീശാന്തിന് ഇന്നലെ അവിചാരിതമായി പരിക്ക് പിടിപ്പെട്ടത്. ഇന്ന് വളരെ ശക്തരായ ഗുജറാത്തിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള ഇന്നലെ നടന്ന കേരള ടീമിന്റെ പരിശീലനത്തിലാണ് ശ്രീശാന്തിന് പരിക്കേറ്റത്.സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി ഇന്നലെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മത്സരത്തിനുണ്ടാകില്ലെന്ന് ആരാധകര്‍ക്കായി താരം അറിയിച്ചണ്ട്. നേരത്തെ ആദ്യത്തെ മത്സരത്തിൽ കളിച്ച ശ്രീശാന്ത് രണ്ട് വിക്കെറ്റ് വീഴ്ത്തിയിരുന്നു.

നേരത്തെ മേഘായക്ക് എതിരെ ഇന്നിങ്സ് ജയം കരസ്ഥമാക്കിയിരുന്ന കേരള ടീമിന് ഇനിയുള്ള എലൈറ്റ് ഗ്രൂപ്പിലെ എല്ലാ മത്സരവും നിർണായകം തന്നെയാണ്. ഇന്നിങ്സിനും 166 റൺസിനും ഒന്നാം മത്സരത്തിൽ ജയിച്ച കേരള ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.പരിക്ക് കാരണം ശ്രീശാന്ത് ഇന്ന് ആരംഭിക്കുന്ന മത്സരത്തിൽ പങ്കെടുക്കില്ല എങ്കിലും താരത്തിന് ടൂർണമെന്റിൽ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ. പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.നേരത്തെ ഐപിൽ മെഗാ താരലേലത്തിൽ ശ്രീശാന്തിനെ ഒരു ടീമും വിളിക്കാഞ്ഞത് ചർച്ചയായി മാറിയിരുന്നു.

കേരള രഞ്ജി സ്‌ക്വാഡ് :Sachin Baby (Cap), Vishnu Vinod (V.Cap, WK), Anand Krishnan, Rohan Kunnumel, Vatsal Govind, Rahul P, Salman Nizar, Jalaj Saxena, Sijomon Joseph, Akshay KC, Mithun S, Basil NP, Nideesh MD, Manu Krishnan, Basil Thampi, Fanoos F, Sreesanth S, Varun Nayanar, Vinoop Manoharan, Eden Apple Tom.