ശ്രീശാന്ത് ഇനിയും പന്തെറിയും 😱😱വിരമിക്കലിന് പിന്നാലെ സസ്പെൻസ്

മലയാളി ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം തന്നെ അഭിമാനമായ ഇന്ത്യൻ പേസർ ശ്രീശാന്ത് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും അടക്കം വിരമിച്ച ശ്രീ തന്റെ ഈ കരിയറിൽ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.ഇന്നലെ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടിയായിരുന്നു വിരമിക്കൽ പ്രഖ്യാപനം.

അതേസമയം വിരമിക്കൽ തീരുമാനത്തിലേക്ക് എത്തിയെങ്കിലും ബിസിസിഐ അനുമതി ലഭിച്ചാൽ തീർച്ചയായും വിദേശ ടി :20 ടൂർണമെന്റിൽ അടക്കം കളിക്കുമെന്നാണ് ശ്രീ തുറന്ന് പറയുന്നത്. ഫ്രാഞ്ചസി ടൂർണമെന്റിൽ അടക്കം വിദേശത്ത് കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയ ശ്രീശാന്ത് ഭാവിയിൽ പരിശീലകന്റെ കുപ്പായം അണിയാനുള്ള ആഗ്രഹവും വിശദമാക്കി.

“എന്നെ പിന്തുണച്ചതിന് ഞാൻ എല്ലാവരോടും തന്നെ നന്ദി പറയുകയാണ് , പ്രത്യേകിച്ച് എന്റെ ഈ ഒരു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് സഹായിച്ചതിന്.ആഭ്യന്തര ക്രിക്കറ്റിൽ നിന്നും അടക്കം എല്ലാത്തരം ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ്സിൽ നിന്നും ഞാൻ ഇപ്പോൾ തന്നെ വിരമിക്കുന്നു. ഇനി യുവാക്കളെ ക്രിക്കറ്റിൽ മുന്നോട്ട് കുതിക്കാൻ സഹായിക്കാനുള്ള പരിശീലന സജ്ജീകരണത്തിന്റെ ഭാഗമാകാൻ ഞാൻ വളരെ അധികം കാത്തിരിക്കുകയാണ്. ബിസിസിഐ എനിക്ക് അനുമതി നൽകിക്കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള ലീഗുകൾ കളിക്കാനും എനിക്ക് അതിയായ ആഗ്രഹമുണ്ട് ” ശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ വിശദമാക്കി

നേരത്തെ 2013ലെ ഐപിൽ സീസണിനിടയിൽ ഒത്തുകളി ആരോപണം നേരിട്ട് ജയിലിലായ ശ്രീശാന്തിന് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആജീവനാന്ത് വിലക്ക് നൽകിയിരുന്നു. തുടർന്ന് എല്ലാ നിയമപോരാട്ടങ്ങൾക്കും ഒടുവിൽ കേരള ടീമിലേക്ക് തിരികെ എത്തിയ ശ്രീ മികച്ച പ്രകടനമാണ് ബൗൾ കൊണ്ട് കാഴ്ചവെച്ചത്