എന്താണ് ഭാവി പ്ലാൻ 😱😱സർപ്രൈസ് മറുപടികൾ നൽകി ശ്രീശാന്ത്

മലയാളി ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്നെ വളരെ അധികം വിഷമം സമ്മാനിച്ചാണ് മലയാളി സ്റ്റാർ പേസർ ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അടക്കം വിരമിച്ച താരം തന്റെ പല ആഗ്രഹങ്ങളും ഒരിക്കൽ കൂടി പൂവണിയാനാവാതെ തന്നെയാണ് വിരമിക്കുന്നത്. നേരത്തെ ഐപിൽ മെഗാ താര ലേല പട്ടികയിൽ ശ്രീശാന്ത് സ്ഥാനം നേടിയിരുന്നു.

എന്നാൽ പട്ടികയിൽ ഉൾപ്പെട്ടിട്ടും ഒരു ഫ്രാഞ്ചൈസികൾ പോലും താത്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഓക്ഷൻ ടേബിളിൽ എത്താതെ പോവുകയായിരുന്നു. ഇപ്പോൾ തന്റെ ഭാവി പദ്ധതികളും, ഐപിഎൽ മോഹം പൂവണിയാതിരുന്നതിലുള്ള പ്രതികരണവും മാധ്യമഞങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്.

ഐപിഎൽ ലേലത്തിൽ ആരും തന്നെ തിരഞ്ഞെടുക്കാത്തത്തിൽ വിഷമമില്ല എന്ന് തുറന്നുപറഞ്ഞ ശ്രീ, മലയാളി ആയതിന്റെ പേരിൽ എവിടെയും തഴയപ്പെട്ടിട്ടില്ല എന്നും കഴിവുള്ളവരെ ആർക്കും തടയാനാവില്ല എന്നും പറഞ്ഞു. എന്നിരുന്നാലും, തന്റെ ഐപിഎൽ പ്രതീക്ഷകൾ ഇപ്പോഴും ശ്രീശാന്ത് അവസാനിപ്പിക്കുന്നില്ല. ഒരു കോച്ചായി വരും സീസണുകളിൽ ഏതെങ്കിലും ഫ്രാഞ്ചൈസികളുടെ ഡഗ്ഔട്ടിൽ തന്നെ കണ്ടേക്കാം എന്ന ശുഭപ്രതീക്ഷയാണ്‌ ശ്രീശാന്ത് പങ്കുവെക്കുന്നത്.

കൂടാതെ, രാഷ്ട്രീയം, സിനിമ മേഖലകളിലെ ഭാവി സാധ്യതകളെ കുറിച്ചും ശ്രീശാന്ത് പറയുന്നു. “ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, ഇലക്ഷനിൽ ചില സാഹചര്യങ്ങൾ മൂലം നിൽക്കേണ്ടി വന്നതാണ്. രാഷ്ട്രീയത്തിൽ സജീവമാവാൻ താത്പര്യമില്ല. എന്നാൽ, സിനിമ എന്നും ഇഷ്ടമാണ്. ചെറിയ വേഷങ്ങൾ ലഭിച്ചാലും സിനിമ ചെയ്യും. ഇപ്പോൾ, വിജയ് സേതുപതിയുടെ ഒരു തമിഴ് ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്,” ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യൻ ടീമിൽ ഒരിക്കൽ കൂടി കളിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എന്നും ശ്രീശാന്ത് തുറന്നുപറഞ്ഞു. “വിരാട് കോഹ്ലിക്ക് കീഴിൽ ഒരു കളി കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ധോണിയെ കുറിച്ച് പറയുകയാണെങ്കിൽ, ഓരോ കളിക്കാരന്റെയും പൊട്ടെൻഷ്യൽ മനസ്സിലാക്കി അവരുടെ മുഴുവൻ പ്രകടനവും പുറത്തെടുപ്പിക്കാൻ ധോണിക്ക്‌ കഴിവുണ്ടായിരുന്നു,” ശ്രീശാന്ത് പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 27 ടെസ്റ്റും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച ശ്രീശാന്ത് 87,75,7 എന്നിങ്ങനെ യഥാക്രമം വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടത്തിലും ശ്രീശാന്ത് ഭാഗമായിരുന്നു.