കേരള എക്സ്പ്രെസ്സിന് രഞ്ജിയിൽ തിരിച്ചടി 😱പരിക്ക് വില്ലൻ ബാക്കി മത്സരങ്ങൾ കളിച്ചേക്കില്ല

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഇത്തവണ വലിയ മുന്നേറ്റം ലക്ഷ്യം വെക്കുന്ന കേരള ടീമിന് കനത്ത തിരിച്ചടി സമ്മാനിച്ച് സ്റ്റാർ പേസർ എസ്‌. ശ്രീശാന്തിന് പരിക്ക്. രണ്ടാം മത്സരത്തിന് മുൻപായി പരിക്ക് സ്ഥിതീകരിച്ച ശ്രീശാന്ത് ഒരു സർജറിക്ക് വിധേയനായി എന്നാണ് സൂചന.

നേരത്തെ പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശാന്ത് ഗുജറാത്തിനെതിരെ മത്സരത്തിൽ കളിച്ചിരുന്നില്ല. മത്സരം കേരളം ജയിച്ചെങ്കിലും ശ്രീ പരിക്ക് കേരള ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിക്കുകയാണ്.മേഘാലയക്കെതിരായ ആദ്യത്തെ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ശ്രീക്ക് രഞ്ജി ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ.

39കാരനായ ശ്രീ തന്നെയാണ് സോഷ്യൽ മീഡിയയിൽ സ്റ്റോറിയിൽ കൂടി പരിക്കിന്റെ വിവരവും ചികിത്സ വിവരവും എല്ലാം തന്നെ ആരാധകരെ അറിയിച്ചിരുന്നു. താരം പങ്കുവെച്ച ചിത്രങ്ങളിൽ ആരാധകർ അടക്കം വേഗം മൈതാനെത്തേക്ക് എത്താൻ ആശംസകൾ അറിയിച്ചിരുന്നു.അതേസമയം കഴിഞ്ഞ ദിവസം സൗരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള ഗുജറാത്ത്‌ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ്‌ എ മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന്‌ 8 വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു.

കേരളത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ ബാറ്റർ രോഹൻ കുന്നുമ്മൽ കേരളത്തിന്റെ വിജയശിൽപ്പിയായി മാറിയപ്പോൾ ആദ്യ മത്സരത്തിൽ മേഘാലയക്ക് എതിരെ ഒരു ഇന്നിംഗ്സിനും കൂടാതെ 166 റൺസിനും പരാജയപ്പെടുത്തിയ കേരളം, രണ്ട് ജയം സ്വന്തമാക്കി എലൈറ്റ് ഗ്രൂപ്പ്‌ എ-യിൽ 13 പോയിന്റുകളോടെ മധ്യപ്രദേശിനൊപ്പം ഒന്നാം സ്ഥാനത്താണ്.വരുന്ന മത്സരത്തിൽ തോൽവി വഴങ്ങാതെ മുന്നേറാം എന്നാണ് സച്ചിൻ ബേബിയും സംഘവും പ്രതീക്ഷ വെക്കുന്നത്.