വിഷമത്തിലായി ഐപിൽ ടീമുകൾ 😱പ്രായം എന്നത് സംഖ്യ മാത്രമെന്ന് തെളിയിച്ച് ഞെട്ടിച്ച് ശ്രീശാന്ത്

ഐപിഎൽ താരലേലം തന്റെ ക്രിക്കറ്റ്‌ കരിയറിന് ഒരു കോട്ടവും വരുത്തിയിട്ടില്ല എന്ന് വീണ്ടും വ്യക്തമാക്കി മലയാളി താരം എസ് ശ്രീശാന്ത്. കഴിഞ്ഞ ദിവസം സമാപിച്ച ഐപിഎൽ 2022 താരലേലത്തിൽ മുൻ ഇന്ത്യൻ പേസറെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ ആരും തന്നെ മുന്നോട്ട് വരാതിരുന്നത്, താരത്തെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ബോളിവുഡ് ഗാനം ആലപിച്ചുള്ള വീഡിയോയിൽ നിന്നും അതോടൊപ്പം പങ്കുവെച്ച കുറിപ്പിൽ നിന്നും വ്യക്തമായിരുന്നു.

എന്നാൽ, തന്റെ ബൗളിംഗിനേയോ, ശുഭാപ്തി വിശ്വാസത്തെയോ, ഐപിഎൽ താരലേലത്തിന് തളർത്താൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ശ്രീശാന്ത് ഇപ്പോൾ നൽകിയിരിക്കുന്നത്. വരുന്ന സീസണിനുള്ള കേരള രഞ്ജി ട്രോഫി ടീമിന്റെ ഭാഗമായ ശ്രീശാന്ത്, ഇപ്പോൾ കേരള ടീമിനോപ്പം നെറ്റ്സിൽ പരിശീലന സെഷനുകളിൽ സജീവമായിരിക്കുകയാണ്.

പരിശീലന സെഷനിൽ നെറ്റ്‌സിൽ, മികച്ച ലെങ്തും വേഗതയുമുള്ള പന്തെറിയുന്നതിന്റെ വീഡിയോ ആണ് ശ്രീശാന്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. “വേഗത്തിൽ ഓടാനും പന്തെറിയാനും സാധിക്കുന്നു, ബൗളിംഗിൽ സ്ഥിരത പുലർത്താൻ കഴിയുന്നുണ്ട് എന്നത് ഉറപ്പായും എനിക്ക് മുന്നോട്ട് പോകാനുള്ള പ്രതീക്ഷകൾ നൽകുന്നു, എന്റെ വിശ്വാസങ്ങളും എന്നോടൊപ്പം ഉണ്ട്, ഞാൻ ഇപ്പോൾ ഏറ്റവും മികച്ച അവസ്ഥയിലാണ്, ദൈവത്തിന്റെ അനുഗ്രഹം,” വീഡിയോക്കൊപ്പം ശ്രീശാന്ത് കുറിച്ചു.

നേരത്തെ, ഐപിഎൽ ലേലത്തിൽ 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീശാന്തിനെ, ഫ്രാഞ്ചൈസികൾ ആരും തന്നെ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്നത്, അദ്ദേഹത്തിന്റെ ഫിറ്റ്നസ്, ഫോം, പ്രായം എന്നീ ഘടകങ്ങളിലുള്ള ആശങ്കകൾ കാരണമാണ് എന്ന് ക്രിക്കറ്റ്‌ വിദഗ്ധർ വിലയിരുത്തോയിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ കഴിവ് പ്രകടമാക്കുന്ന വീഡിയോ ശ്രീ പങ്കുവെച്ചത് എന്നത് ശ്രദ്ധേയമാണ്.

Rate this post