ക്യാമറ ചതിച്ചാശാനേ ചതിച്ചു 😳😳😳കട്ട കലിപ്പിൽ ക്യാപ്റ്റൻ രോഹിത്!!കാണാം വീഡിയോ

ഇന്ത്യ :പാകിസ്ഥാൻ പോരാട്ടങ്ങൾ എല്ലാ കാലവും ക്രിക്കറ്റ്‌ ലോകത്തും ക്രിക്കറ്റ്‌ ഫാൻസിലും വലിയ ആവേശമാണ് സൃഷ്ടിക്കാറുള്ളത്. അതും മറ്റൊരു ലോകകപ്പ് വേദിയിൽ ഈ പോരാട്ടം എത്തുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ ഡബിൾ ഹാപ്പി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ആദ്യം ബാറ്റിംഗ് ചെയ്ത പാക് ടീം അടിച്ചെടുത്തത് 159 റൺസ്.

തുടക്കത്തിൽ തന്നെ അതിവേഗം പാക് ടീമിന് സ്റ്റാർ ഓപ്പണർമാരായ റിസ്വാൻ, ബാബർ അസം എന്നിവർ വിക്കറ്റുകൾ നഷ്ടമായപ്പോൾ ശേഷം എത്തിയ പാക് മിഡിൽ ഓർഡർ ആൻഡ് ലോവർ ഓർഡർ പാക് ടോട്ടൽ 150 കടത്തി.ഇന്ത്യക്ക് വേണ്ടി ആർഷദീപ്, ഹാർഥിക്ക് പാന്ധ്യ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമിയും ഭുവിയും ഓരോ വിക്കെറ്റ് വീതം വീഴ്ത്തി.

അതേസമയം പാക് ബാറ്റിംഗ് നടക്കുമ്പോൾ സംഭവിച്ച ഒരു കാര്യം വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.പാക് ഇന്നിങ്സിലെ പതിനഞ്ചാം ഓവറിൽ ഇന്ത്യക്ക് ലഭിക്കേണ്ട ഒരു വിക്കെറ്റ് വളരെ ഏറെ നിർഭാഗ്യ രീതിയിൽ അത് നഷ്ടമാക്കി.അശ്വിൻ എറിഞ്ഞ ഓവറിലെ ബോളിൽ ഷാൻ മസൂദ് ഒരു വമ്പൻ ഷോട്ട് അടിക്കാൻ നോക്കി എങ്കിലും എഡ്ജ് ആയി അത് ഹാർഥിക്ക് കൈകളിൽ എത്തേണ്ടതായിരുന്നു.

പക്ഷെ സ്‌പൈഡർ ക്യാമിൽ തട്ടി ആ ബോൾ തറയിലേക്ക് വീഴുകയായിരുന്നു. സ്പെഡർ ക്യാമറ കാരണം ഇന്ത്യക്ക് ആ വിക്കെറ്റ് നഷ്ടമായി. ഈ ഒരു സംഭവം ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിലും ഇന്ത്യൻ ടീം താരങ്ങളിലും എല്ലാം നിരാശ സൃഷ്ടിച്ചു.