തിലക്ക് വർമ്മക്ക് മുംബൈ വക സർപ്രൈസ് സമ്മാനം 😱😱 വൈകാരിക വാക്കുകളുമായി താരം!!! വീഡിയോ

എഴുത്ത് :പ്രണവ് തെക്കേടത്ത്;ഐപിൽലെ മത്സരങ്ങൾക്ക് ശേഷം ഒട്ടുമിക്ക ടീമുകളും ഡ്രസിങ് റൂമിൽ വച്ച് അന്നത്തെ സ്പെഷ്യൽ പെർഫോമൻസുകൾക്ക് അവാർഡ് നൽകുന്നൊരു ചടങ്ങ് കണ്ടു വരുന്നുണ്ട്ഇന്നലത്തെ മത്സരത്തിൽ ഡ്രസിങ് റൂം പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതിന് ശേഷം തിലക് വർമ്മ പറയുന്ന വാക്കുകൾ ഓരോ മുംബൈ ആരാധകരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരുന്നു

“സീസണിലെ ആദ്യ മത്സരം മുതൽ മുംബൈക്ക് വേണ്ടി ഒരു കളി ഫിനിഷ് ചെയ്യാൻ ഞാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട് ഇന്നതിന് സാധിച്ചതിൽ ഒരുപാട് സന്തോഷം ” ആദ്യമായി ഇന്റർനാഷനൽ നിലവാരമുള്ള ക്വാളിറ്റി ബോളേഴ്സിനെതിരെ ഒരു ടൂർണമെന്റിൽ പാഡ് കെട്ടുന്ന 19 കാരനിൽ നിന്ന് പ്രതീക്ഷച്ചിതിലും അപ്പുറം അയാൾ ആ ടീമിന് നൽകുന്നുണ്ട് അപ്പോഴും സെറ്റായതിന് ശേഷം ഒരു മത്സരത്തിൽ ത്രൂ ഔട്ട് ബാറ്റ് ചെയ്ത് ഫിനിഷിങ് ചെയ്യാൻ അയാൾക്ക് സാധിക്കുന്നുമില്ലായിരുന്നു ,അനുഭവ സമ്പത്തുകൊണ്ട് മാത്രം നേടിയെടുക്കാൻ സാധിക്കുന്ന അത്തരം കഴിവുകൾ ഒരു 19 കാരനിൽ നിന്ന് പ്രതീക്ഷിക്കുന്നതും തെറ്റായിരുന്നു.

എന്നാൽ അതായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉരുവിടുമ്പോൾ വരാനിരിക്കുന്ന കാലങ്ങളിൽ മുംബൈ മിഡിൽ ഓർഡറിൽ നിന്ന് തിലക് തീർപ്പു കൽപ്പിക്കുന്ന ഒരുപാട് മത്സരങ്ങൾ ആവോളം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. മുംബൈ തങ്ങളുടെ ഐപിൽ ചരിത്രത്തിലെ തന്നെ ഒരു മോശം സീസണിലൂടെ കടന്നു പോവുമ്പോൾ അവിടെ ടീമിന്റെ ലീഡിങ്‌ റൺ സ്‌കോറർ ആയി മാറുകയാണ് തിലക് വർമ്മ ,ഫ്രന്റ് ഫൂട്ടിലും ബാക്ക് ഫൂട്ടിലും വൈഡ് റേഞ്ച് ഓഫ് ഷോട്ടുകൾ ഉതിർക്കാൻ സാധിക്കുന്നതിനൊപ്പം ,അൺ ഓർത്തോഡോക്സ് ഷോട്ടുകളും ,സ്വീപ്പുകളും അയാളിൽ നിന്നുൽഭവിക്കുന്ന കാഴ്ച്ചകൾ

സീസണിൽ ഉടനീളം ഇന്നിങ്സിന്റെ റിപ്പയർ ജോബ് ചെയ്യാൻ വിധിക്കപെടുമ്പോഴും സ്ഥിരതയോടെ അത് നിറവേറ്റുന്ന ഉത്തരവാദിത്തബോധം ,കഴിവുകൾക്കപ്പുറം എടുത്തു പറയേണ്ടത് ആ ടെംപറമെൻറ് തന്നെയാണ് ,ഏതൊരു സാഹചര്യത്തിലും ആടിയുലയാത്ത ശരീരഭാഷ .സീസണ് മുന്നേ ആ നാമം ഉണ്ടാക്കിയ ഹൈപ്പിനോട് എല്ലാ അർത്ഥത്തിലും നീതി പുലർത്തുന്ന പ്രകടനങ്ങൾ പ്രായത്തിൽ കവിഞ്ഞ പക്വതയാർന്ന പ്രകടനങ്ങളുമായി എല്ലാ അർത്ഥത്തിലും മുംബൈ ആരാധകർക്ക് നിരാശ സമ്മാനിച്ച സീസണിൽ പ്രത്യാശ സമ്മാനിക്കുന്ന തേജസ് .

ഇന്നലത്തെ പോസ്റ്റ് മാച്ച് പ്രെസെന്റഷന് ശേഷം ഒരുപാട് ഇന്റർനാഷനൽ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ഇന്ത്യയുടേയും മുംബൈ ഇന്ത്യന്സിന്റെയും നായകനായ രോഹിതും അയാളിലെ കഴിവുകൾക്കുപരി ആ ടെമ്പെറമെന്റ്ന് തന്നെയാണ് എടുത്ത് പറയുന്നത് ഇന്റർനാഷനൽ ലെവലിൽ വിജയിക്കാൻ അത്യാവശ്യമായി വേണ്ടത് എന്താണെന്ന് ശെരിക്കും അറിയാവുന്ന സ്കീപ്പറുടെ കാഴ്ചപ്പാട്
അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുകയാണ് ഇന്ത്യക്ക് വേണ്ടി മൂന് ഫോര്മാറ്റിലും പാഡ് കെട്ടാൻ കഴിവുള്ള താരമാണ് തിലക്.

ആദ്യ സീസണിലെ പ്രകടങ്ങൾ ഫ്ലൂക്‌ അല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട ചുമതലയുമായി രണ്ടാം സീസണിലേക്ക് ഇറങ്ങുമ്പോൾ അദ്ദേഹത്തിനെതിരെ വ്യക്തമായ പ്ലാനുമായി എതിർ ടീം അംഗങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണ് അവിടെയും ആ ഇന്റന്റും കരളുറപ്പും അയാളെ വിജയിപ്പിക്കട്ടെ ഭാവിയിൽ ഇന്ത്യയുടെ മിഡിൽ ഓർഡറിൽ ആ ഇടതുകയ്യന് തന്റേതായ കയ്യൊപ്പ് ചാർത്താൻ സാധിക്കട്ടെ