എന്താ ഇത്ര കാലം ഇങ്ങനെ മീൻ കറി ഉണ്ടാക്കാൻ തോന്നിയില്ല 😍ഇത്രയും സ്വാദ് മീനിൽ ഉണ്ടെന്നു ഇപ്പോഴാ അരിഞ്ഞത് |Special Fish Curry With Coconut Milk
Special Fish Curry With Coconut Milk : ഏതൊക്കെ ടൈപ്പിൽ എത്രകാലങ്ങളായി മലയാളി മീൻ കറി കഴിക്കുന്നുണ്ട്, പക്ഷേ ഇതുപോലെ ഒരു മീൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഉറപ്പാണ്, എപ്പോഴും ചുവന്ന നിറത്തിലുള്ള മീൻ കറി കഴിച്ചു കൊണ്ടിരിക്കുന്ന മലയാളിക്ക് ഇതുപോലെ ഒരു മീൻ കറി തേങ്ങാപ്പാലൊക്കെ ഒഴിച്ച് വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന മീൻ കറി വളരെ ഇഷ്ടമാകും.മീൻ ആദ്യം നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുക്കുക,
അതിനുശേഷം ഇത് കറക്റ്റ് പാകത്തിന് മുറിച്ച് മാറ്റി വയ്ക്കുക. അതിനുശേഷം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുത്താൽ അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞ്, ഇഞ്ചി ചെറുതായി അരിഞ്ഞത് നന്നായിട്ട് വഴറ്റിയെടുക്കുക, അതിനുശേഷം സവാള നീളത്തിൽ മുറിച്ചതും, ചെറുതായി വഴറ്റി എടുക്കുക, കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കാം.

അതിനുശേഷം ചെറിയ ഉള്ളിയും, പച്ചമുളകും, വെളുത്തുള്ളിയും ചതച്ചെടുത്തത്, ഇതിനൊപ്പം ചേർത്തു കൊടുക്കാം. ഒപ്പം തന്നെ കുറച്ചു വെള്ളവും ഒഴിച്ച് മീനും ചേർത്ത് നന്നായിട്ട് ഇതൊന്നു തിളപ്പിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഇതിലേക്ക് കുറുകിയ തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം.
തേങ്ങാപ്പാലും കൂടി ചേർത്ത് ചെറിയ രീതിയിൽ വീണ്ടും തിളപ്പിക്കുക, പച്ചമുളക് ശരിക്കും ആ കറിയുടെ ഉള്ളിലേക്ക് ഇറങ്ങികിട്ടണം നന്നായിട്ട് വെന്ത് കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് മല്ലിയില കൂടി ചേർത്തു കൊടുക്കാം.വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു മീൻ കറി. തേങ്ങാപ്പാലൊക്കെ നന്നായി കുറുകി കറി നല്ല കട്ടിയിൽ കിട്ടുന്നതാണ് തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്. Video Credits: Kannur kitchen