അയാൾക്ക് ശിക്ഷണം നൽകൂ ആയാൾ പേസ് എക്സ്പ്രസ്സ്‌ 😱പ്രശംസ നേടി ഉമ്രാൻ മാലിക്ക്

എഴുത്ത് :പ്രണവ് തെക്കേടത്ത്;ഇന്ത്യയിലും വിദേശത്തും സെഞ്ചുറികൾ സ്വന്തമാക്കുന്ന ക്ലാസ് ബാറ്റ്‌സ്മാന്മാരെയും,സബ്‌കോണ്ടിനെന്റൽ പിച്ചുകളിൽ അനായാസമായി 5 വിക്കറ്റുകൾ കൊയ്യുന്ന ലെജൻഡറി സ്പിന്നേഴ്‌സിനെയും കണ്ടുകൊണ്ടാണ് വളരുന്നത് .

അവിടെ ഗാംഗുലിയുടെ റിബ്ബിനെ ലക്‌ഷ്യം വെയ്ക്കുന്ന അക്തറിന്റെ ഷോർട് ബോളുകളും,മനോഹരമായൊരു സ്‌ട്രൈറ്റ് ഡ്രൈവിന് ശേഷം സച്ചിന്റെ ക്രീസിലെ ബാലൻസ് തെറ്റിക്കാൻ മണിക്കൂറിൽ 150കിലോമീറ്റർ വേഗതയിൽ ആ തലയ്ക്ക് ഉന്നം വെയ്ക്കുന്ന ബ്രെറ്റ് ലീയുടെ തീതുപ്പുന്ന ബൗൺസറുകളും ഭീതിപ്പെടുത്തുമ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് ഒരു അത്‍ലറ്റിന്റെ ശരീര ഭാഷയോടെ ഓടിയടുക്കുന്ന ഒരു എക്സ്പ്രെസ്സ് ഫാസ്റ്റ് ബൗളറെ .കൂട്ടിക്കാലത്തെ സ്കൂളിലേക്കുള്ള ബസ് യാത്രക്കിടെയാണ് ആ നാളിലെ ഇന്ത്യയിലെ നിലവിലെ ഏറ്റവും വേഗതയിൽ ബോളുകൾ വർഷിക്കുന്ന ഫാസ്റ്റ് ബോളറെന്ന ഗ്യാതിയുമായി ടീമിലേക്ക് എത്തിപ്പെടാൻ പോവുന്ന മുനാഫ് പട്ടേലിനെ കുറിച്ച് കേട്ടറിയുന്നത് ,

തുടക്കത്തിൽ തന്റെ പേരിനൊപ്പം ചാർത്തികിട്ടിയ ആ ഹൈപ്പ് നിലനിർത്തുന്ന ബോളുകളുമായി വരവറിയിച്ചെങ്കിലും പരിക്കുകൾ ആ ശരീരത്തെ തകർക്കാൻ തുടങ്ങിയപ്പോൾ വേഗത കോമ്പ്രമൈസ് ചെയ്തു കൊണ്ടയാൾ ലൈനും ലെങ്തും കാത്തു സൂക്ഷിക്കാൻ നിർബന്ധിതനായി ഒരു മീഡിയം പേസറുടെ രൂപത്തിലേക്ക് അഭയം പ്രാപിക്കുകയായിരുന്നു.

2010ലെ ഐപിൽ ൽ വേഗത കൊണ്ട് ബാറ്റ്‌സ്മാൻമാരെ ബുദ്ധിമുട്ടിച്ചു കടന്നു വന്ന ഉമേഷ് യാദവും ,ഡൊമെസ്റ്റിക്കിൽ 150 km/hr ടച് ചെയ്യുന്ന വരുൺ ആറോണുമൊക്കെ ഇതേ പ്രതീക്ഷികൾ സമ്മാനിച്ചവരാണ്‌ ,ഉമേഷ് ഇന്നും ടെസ്റ്റ് ടീമിന്റെ ഭാഗമാവുമ്പോഴും വരുൺ വിസ്‌മൃതിയിലേക്ക് ആണ്ടുപോവുന്നെന്ന ചിന്തകളാണ് സമ്മനിക്കുന്നത് .അന്നും ഇന്നും ഏതൊരു ഇന്ത്യൻ ആരാധകനും ഒരുപാട് ആവേശത്തോടെ നോക്കിക്കാണുന്ന ഒരു കൂട്ടമാണ് ഈ ജെനുവിൻ ക്വിക്ക് പെസേർസ്,ഓരോ വർഷവും ഓരോ ടാലന്റുകളെ നമ്മുടെ മുന്നിലേക്ക് വലിച്ചെറിയുന്ന ഈ കായിക മാമാങ്കം കഴിഞ്ഞ വര്ഷം നമുക്ക് സമ്മാനിച്ച ഒരു പ്രതീക്ഷയാണ് ഉംറാൻ മാലിക്ക് എന്ന 22 കാരനായ ഈ യുവ പേസർ ,ഐപിൽ ലെ ആ സീസണിലെ വേഗതയാർന്ന ബോൾ ഒരു ലിസ്റ്റ് എ മത്സരത്തിന്റെ മാത്രം അനുഭവ സമ്പത്തുള്ള ഈ പയ്യനിൽ നിന്നാണ് പിറവി കൊണ്ടത് എന്നത് ഒരുപാട് സന്തോഷിപ്പിച്ചിരുന്നു

ഒരർത്ഥത്തിലും ഒരു ഫിനിഷ്ഡ് പ്രോഡക്റ്റ് അല്ല അയാൾ എന്നുള്ള യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് തന്നെയാണ് എഴുതുന്നത് ,അപ്പോഴും അയാൾ ജനിച്ചു വീഴുന്നത് തന്നെ വേഗതയിൽ ബോളുകൾ വർഷിക്കാനുള്ള കഴിവുകളോടെയാണ്,ബോളിന് മേലുള്ള നിയന്ത്രണവും,നായകൻ ഒരുക്കുന്ന ഫീൽഡിന് അനുകൂലമായി പന്തെറിയാനുള്ള മികവുമെല്ലാം പരിശ്രമത്തിലൂടെ അയാൾ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം

ബുമ്രയും ഷമിയും ഇശാന്തുമൊക്കെ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് മേഖലയിൽ ഒരു വിപ്ലവം തീർക്കുമ്പോൾ ഇതുപോലുള്ള ഉംറാൻ മാലിക്കുമാർ അതൊരു പ്രചോദനമായുൾക്കൊണ്ട് മുന്നെറട്ടെ .അതെ വർഷങ്ങൾക്കിപ്പുറവും എതിരാളിയായ ബാറ്സ്മാനെ വേഗതകൊണ്ട് കീഴ്പ്പെടുത്തുന്ന ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളർ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന രംഗമായി മാറുകയാണ് .You cant teach bowlers how to ball faster,it has to come naturally !yes this young lad has some serious pace