അയാളെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല 😱😱അത്ഭുതം സർപ്രൈസ് അമ്പരപ്പ്!!തെവാട്ടിയ മാജിക്ക്

എഴുത്ത് :എം.കെ.മിഥുൻ;ഭംഗിവാക്കുകളിലും പ്രശംസകളിലും ഒന്നും നിങ്ങൾക്ക് ഇന്ന് രാഹുൽ ടെവാട്ടിയ എന്ന ആ ക്രിക്കറ്ററെ എഴുതി ചേർക്കാനാവില്ല,കാരണം അയാൾ അതിനെല്ലാം അതീതനാണ്!കൂടെ കാലത്തിന്റെ ആ കണക്ക് പുസ്തകത്തിൽ യാദൃശ്ചികത എന്ന വാക്കിന് ഒരുപാട് അർത്ഥ തലങ്ങൾ ഉണ്ടായിരിക്കാം,പ്രത്യേകിച്ചും അതിന്റെ സൂചി മുനമ്പുകളിൽ ചുറ്റി രാഹുൽ ടെവാട്ടിയ എന്ന ആ ഇടങ്കയ്യൻ ബാറ്റർ ക്രീസിലെത്തുമ്പോൾ.

ഇരുപതാം ഓവറിന്റെ നാലാം പന്ത്,നോൺ സ്ട്രൈക്കിങ് എന്റിൽ ഒരു വിക്കറ്റിന് ആ ഗയിമിൽ യാതൊരു പ്രസക്തിയുമില്ലാത്തൊരു സാഹചര്യത്തിൽ ഒടിയൻ സ്മിത്ത് എന്ന ബോളർ നീട്ടി നൽകുന്ന ഒരു ബ്ലണ്ടർ,അതിലൂടെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത് മറ്റൊരു “ടെവാട്ടിയ മോമെന്റിനാണ്”!ഒരുനിമിഷം മുംബൈ ബ്രബോൺ സ്റ്റേഡിയം ഷാർജയിലേക്ക് പറിച്ച് നട്ട പ്രതീതി അരങ്ങേറുകെയാണ്,രണ്ട് പന്തിൽ 12 റൺസ് വേണ്ടി വരുന്നൊരു സാഹചര്യത്തിലേക്ക് ആ മത്സരം നീങ്ങുകയാണ്,രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ താനാക്കിയൊരു അറേബ്യൻ സായാഹ്നം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തുകയാണ്,ഇത്തവണയും പഞ്ചാബ് കിങ്സാണ് റിസീവിങ് എന്റിൽ,ഇത്തവണയും കോടികളുടെ തിളക്കമുള്ളൊരു വിൻഡിസ് ഫാസ്റ്റ് ബോളറാണ് പോപ്പിങ് ക്രീസിൽ തന്റെ റൺ അപ്പ് മാർക്ക് ചെയ്യുന്നത്,മറ്റൊരു നെയിൽ ബൈറ്റർ സാഹചര്യം ഉടലെടുക്കുകയാണ്

തന്നിലേക്ക് ഓടിയടുക്കുന്ന ഒടിയൻ സ്മിത്തിന്റെ ഒരു ഓൺ സ്ലോട് ഡെലിവറി മിഡ്‌ വിക്കറ്റിന് മുകളിലൂടെ തന്നിലുള്ള എല്ലാം നൽകുന്ന ആ ഫീൽഡ്റെ കബളിപ്പിച്ച് ഇഞ്ചുകളുടെ വ്യത്യസത്തിൽ ബൗണ്ടറിക്കപ്പുറം പതിക്കുമ്പോഴും ആ സ്റ്റേഡിയമൊന്നാകെ നിശബ്ദമാണ്,കാരണം IPL ക്രിക്കറ്റിന്റെ എല്ലാ ഭംഗിയും തന്നിലേക്ക് ആവാഹിച്ചുകൊണ്ട് അടുത്ത പന്തിൽ രാഹുൽ ടെവാട്ടിയ ക്രീസിൽ ഒന്ന് ഷഫിൾ ചെയ്യുകെയാണ്

ആ അവസാന പന്തിൽ ഓഫ് സ്റ്റമ്പിലേക്ക് ഒരൽപം ഷഫിൾ ചെയ്ത് കൊണ്ട് ആ പന്തിനെ കൗ കോൺറിന് മുകളിലൂടെ അദ്ദേഹം ഗാലറിയിൽ എത്തിക്കുകയാണ്,ആ സ്റ്റേഡിയം ഒന്നാകെ പൊട്ടിത്തെറിക്കുകയാണ്,അവിടെമാകെ ആഘോഷലഹരിയിൽ ഒന്നാകെ അലയടിക്കുകയാണ് & Then That’s The Moment.Yet Another Tewatia Moment.The man,The myth,The legend,Rahul Tewatia.