കുഞ്ഞു കരയാതിരിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഒരു കങ്കാരു അമ്മ ആവുക എന്നത് ; സുദർശനിയെ പുറത്തെടുത്തു കൊണ്ട് വീട്ടുപണികൾ ചെയ്ത് സൗഭാഗ്യ…!! | Sowbhagya Venkitesh with baby

Sowbhagya Venkitesh with baby : പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ ഏക മകൾ. അമ്മ താരാ കല്യാൺ, അമ്മയുടെ അമ്മ സുബലക്ഷ്മി എന്നിവർ സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ്. ഇരുവരും ഒരുകാലത്ത് സിനിമയിലും പരമ്പരകളിലും നിറസാന്നിധ്യമായിരുന്നു. ഒരു താരത്തിന്റെ മകൾ എന്ന നിലയിലും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും നല്ലൊരു നർത്തകി എന്ന നിലയിലും സൗഭാഗ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

താരത്തിന്റെ ഭർത്താവാണ് അർജുൻ സോമശേഖരൻ. ഇരുവരുടെയും വിവാഹവും തുടർന്ന് സൗഭാഗ്യയുടെ ഗർഭകാലഘട്ടവും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയം ആയിരുന്നു. എന്നാൽ സൗഭാഗ്യയുടെയും സോമശേഖരന്റെയും കുഞ്ഞ് സുദർശന എത്തിയതോടെ പ്രേക്ഷകരുടെ ലാളന കുഞ്ഞിനെയും തേടിയെത്തി. സുദർശനയും പ്രേക്ഷകർക്ക് സുപരിചിതയാണിപ്പോൾ. കുഞ്ഞു സുദർശനയുടെ വീഡിയോകൾക്കെല്ലാം ആരാധകർ വളരെയധികം കാത്തിരിക്കാറുണ്ട്.

സുദർശനിയുടെ ഓരോ വീഡിയോകളും സൗഭാഗ്യ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ കുഞ്ഞിനെ തോളത്ത് ഒരു ക്യാരിബാഗിൽ എടുത്തു കൊണ്ട് വീട്ടു പണികൾ ചെയ്യുന്ന സൗഭാഗ്യയെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയ്ക്ക് താഴെ സൗഭാഗ്യ ഇങ്ങനെ കുറിച്ചിരിന്നു.’A solution that I found. Carrying her on my back. That way she wen’t hysterically cry when left alene en the crib. Be a kangaree mem. Carrying the baby on your back allows you te ceek er de the dishes, clean sweep and mep. Back pain is the price we need to pay. Still if you dont want the little bub te cry until you pick them up, this is a splendid option”.

കുഞ്ഞു കരയാതെ നിങ്ങൾക്ക് നോക്കാം, പക്ഷേ നിങ്ങൾ കൊടുക്കേണ്ട വില നടുവ് വേദനയാണ് എന്നാണ് താരം എഴുതിയതിന്റെ രത്ന ചുരുക്കം. ഏതായാലും താരത്തിന്റെ ഈ വാക്കുകളോട് പ്രതികരിച്ച നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ പങ്കുവെക്കുന്നത്.

Rate this post