ഇത് സുധാപുവിന്റെ ആദ്യത്തെ തൃക്കാർത്തിക…സമ്മാനങ്ങളും അനുഗ്രഹങ്ങളുമായി സൗഭാഗ്യയും കുടുംബാഗങ്ങളും..!!!|Sudhapoo’s first Karthigai Deepam

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരകുടുംബമാണ് നടി താര കല്യാണിന്റേത്. സിനിമയിലും സീരിയയിലും അഭിനയിച്ചു പ്രേക്ഷരുടെ പ്രിയ താരമായ താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയും മലയാളികളുടെ പ്രിയ താരമാണ്. കല്യാണ രാമനിലെ മുത്തശ്ശിയെ മറക്കാൻ നമുക്ക് അത്ര പെട്ടെന്ന് സാധിക്കില്ലലോ. സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങുന്ന താരമാണ്ഇവരെങ്കിലും ഇവർ ഇരുവരെയും കടത്തിവെട്ടുന്ന ആരാധകവൃന്ദത്തെ നേടിയെടുത്ത താരമാണ് മകൾ സൗഭാഗ്യ വെങ്കിടേഷ്.

ഡബ്സ്മാഷ് വീഡിയോകൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റിയ സൗഭാഗ്യ പിന്നീടങ്ങോട്ട് മലയാളികളുടെ ഹൃദയം കവർന്ന താരമായി മാറി.ഇപ്പോഴിതാ സോഷ്യൽമീഡിയയുടെ മുത്തായി മാറുകയാണ് സൗഭാഗ്യയുടെ മകൾ സുധാപ്പു. കഴിഞ്ഞ ദിവസമായിരുന്നു സുധമോളുടെ ആയുഷ് ഹോമം പൂജകൾ നടന്നത്. എല്ലാ വിഘ്നങ്ങളും മാറുവാനും ആരോഗ്യവും അഭിവൃദ്ധിയും ലഭിക്കാനും വേണ്ടി ഒരു വർഷം പൂർത്തിയാകുന്ന കുഞ്ഞുങ്ങൾക്ക് നടത്തുന്ന പൂജയാണ് ആയുഷ് ഹോമം.

പൂജയുടെ വീഡിയോകൾ താരം പങ്കുവെച്ചിരുന്നു, അതിനു പുറകെ സുധാപ്പുവിൻറെ ആദ്യത്തെ കാർത്തിക ദീപത്തിന്റെ വീഡിയോയും സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വീട്ടിരിക്കുകയാണ്.. പറമ്പരഗത രീതിയിൽ കളവും കോലങ്ങളും വരച്ചു വിളക്കുകൾ കത്തിച്ചു മകൾ സുദർശനയുടെ ആദ്യത്തെ കാർത്തിക ദീപം ആഘോഷിക്കുന്ന സൗഭാഗ്യയെയാണ് വിഡിയോയിൽ കാണുന്നത്.

മകളെ കൊണ്ട് ബന്ധുക്കളുടെ അനുഗ്രഹം വാങ്ങിക്കുന്നതും മകൾക് സമ്മാനം നൽകുന്നതും ഭാഗ്യയെ മറ്റുള്ളവർ അനുഗ്രഹിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും ആയ സൗഭാഗ്യ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. സീരിയൽ താരവും മോഡലും ആയ നിർമൽ സഹദേവൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. Flowers ടീവിയിലെ ചക്കപ്പഴം സീരിയലിലൂടെ ഏവർകും സുപരിചിതനാണ് അദ്ദേഹം.

Rate this post