തീപ്പൊരി യോർക്കർ 😱😱നൂറ്റാണ്ടിലെ ബോളുമായി മുസ്തഫിസുർ [വീഡിയോ ]

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 41-ാം മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഡൽഹി ക്യാപിറ്റൽസ്‌ പേസർ മുസ്തഫിസുർ റഹ്മാൻ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കെകെആറിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു.

തുടർന്ന്, ക്യാപ്റ്റൻ ശ്രേയസ് അയ്യർ (42), നിതിഷ് രാണ (57) എന്നിവർ ചേർന്നാണ് ടീമിനെ വലിയൊരു പതനത്തിൽ നിന്ന് കരകയറ്റിയത്.ശ്രേയസ് അയ്യർ പുറത്തായതിന് ശേഷം, ബാറ്റർ റിങ്കു സിംഗിനൊപ്പം (23) 7-ാം വിക്കറ്റിൽ നിതീഷ് രാണ 62 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തു. എന്നാൽ, ഇന്നിംഗ്സിന്റെ അവസാന ഓവർ എറിയാനെത്തിയ ഡൽഹി ക്യാപിറ്റൽസിന്റെ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാൻ ഇരുവരുടെയും വിക്കറ്റുകൾ ഉൾപ്പടെ 20-ാം ഓവറിൽ 3 വിക്കററ്റുകൾ വീഴ്ത്തി.

4 ഓവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റാണ് മുസ്തഫിസുർ വീഴ്ത്തിയത്.ഓവറിലെ രണ്ടാം പന്തിൽ റിങ്കു സിംഗിനെ റോവ്മാൻ പവലിന്റെ കൈകളിൽ എത്തിച്ച മുസ്തഫിസുർ, അതേ ഓവറിലെ അഞ്ചാം ബോളിൽ നിതിഷ് രാണയെ ഒരു സ്ലോ ബോളിൽ ചേതൻ സകരിയയുടെ കൈകളിൽ എത്തിച്ചു.

തൊട്ടടുത്ത ബോളിൽ, ടിം സൗത്തിയെ ഒരു തകർപ്പൻ യോർക്കറിൽ ക്ലീൻ ബൗൾഡ് ചെയ്താണ് ഡൽഹി ക്യാപിറ്റൽസ്‌ പേസർ മടക്കിയത്. മുസ്തഫിസുറിന്റെ യോർക്കർ നേരിടുന്നതിൽ സൗത്തി നിസ്സഹായനായതോടെ ഗോൾഡൻ ഡക്കിന് പുറത്താക്കാനായിരുന്നു ബാറ്ററുടെ വിധി